സ്വന്തം ലേഖകൻ
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 26ന് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്.
സത്യപ്രതിജ്ഞ ചെയ്ത തീയതിയായതിനാലാണ് മെയ് 26ന്
പ്രധാനമന്ത്രിയായി നരേന്ദ്രമോദി ആദ്യതവണ തെരഞ്ഞെടുത്തതെന്നാണ് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല.
പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂലൈയിൽ ആരംഭിക്കാനനിരിക്കുന്ന മൺസൂൺ സമ്മേളനം പുതിയ മന്ദിരത്തിൽ ചേരാൻ സാധ്യതിയില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 2021 ജനുവരി 15നാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത്. 888 സീറ്റുള്ള ലോക്സഭാ ഹാൾ, 384 സീറ്റുള്ള രാജ്യസഭാ ഹാൾ, എല്ലാ എംപിമാർക്കും വെവ്വേറെ ഓഫിസ് സൗകര്യം, വിശാലമായ ഭരണഘടനാ ഹാൾ, ലൈബ്രറി തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ മന്ദിരം. ഭാവിയിൽ അംഗങ്ങളുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളതു വിലയിരുത്തിയാണ് ഈ ക്രമീകരണങ്ങൾ. ഇപ്പോഴുള്ള പാർലമെന്റ് മന്ദിരത്തേക്കാൾ 17,000 ചതുരശ്ര മീറ്റർ വലുതായിരിക്കും പുതിയ പാർലമെന്റ്. 64,500 ചതുരശ്ര മീറ്ററാകും ആകെ വിസ്തീർണം. നാല് നിലകളുള്ള മന്ദിരത്തിന് ആറ് കവാടങ്ങളുണ്ടാകും.
The post മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 26ന് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]