
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായി മെയ് 16 ന് രാവിലെ 10.30 ന് തൊഴില്‍മേള നടത്തുന്നു.
ജോലിക്ക് താല്പര്യം ഉള്ളവർ താഴെ കൊടുത്ത പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക പരമാവധി ഷെയർ കൂടി ചെയ്യുക.
എന്നീ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്
താത്പര്യമുള്ളവര്‍ ബയോഡേറ്റയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്ട്രേഷന് ഫീസായ 250 രൂപയും (മുന്‍പ് രജിസ്റ്റര്‍ ചെയ്യാത്തവര്‍) ഉള്‍പ്പെടെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രശീതി ലഭ്യമായിട്ടുള്ളവര്‍ അത് കാണിച്ചാല്‍ മതി. ഫോണ്‍: 0491-2505435.
കേരള സ്റ്റേറ്റ് ഐടി മിഷൻ അപേക്ഷ ക്ഷണിച്ചു
ഇ-ഗവേൺസിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഇ- ഓഫീസ് ഇ-ഡിസ്ട്രിക്ട് പദ്ധതിക്ക് ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർമാരെ താത്ക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി കേരള സ്റ്റേറ്റ് ഐടി മിഷൻ അപേക്ഷ ക്ഷണിച്ചു.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 16 വൈകിട്ട് 5 വരെ. പ്രതിമാസ ശമ്പളം 21,000 രൂപ.
കുറഞ്ഞത് ഒരു വർഷമെങ്കിലും സിസ്റ്റം/നെറ്റ് വർക്ക് എഞ്ചിനീയർമാരായി പ്രവൃത്തിപരിചയമുള്ള ബി.ടെക് (ഐ.ടി/ കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ), എം.എസ്.സി (കമ്പ്യൂട്ടർ സയൻസ്) ബിരുദമുള്ളവർക്കും മൂന്ന് വർഷത്തെ ഡിപ്ലോമ (ഹാർഡ് വെയർ/കമ്പ്യൂട്ടർ/ഐ.ടി)യും രണ്ട് വർഷത്തെ സിസ്റ്റം/നെറ്റ് വർക്ക് എഞ്ചിനീയർമാരായി പ്രവൃത്തിപരിചയമുളളവർക്കും അപേക്ഷിക്കാം.
പ്രായപരിധി 30 വയസ്സിൽ താഴെ.
അപേക്ഷ ഫോമിനൊപ്പം വിദ്യാഭ്യാസ യോഗ്യത പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അക്ഷയ ഡിസ്ട്രിക്ട് പ്രോജക്ട് ഓഫീസ്, എ1, അശോക അപ്പാർട്ട്മെന്റ്, ബി3 ഫ്ലാറ്റ്, സിവിൽ സ്റ്റേഷന് സമീപം, കാക്കനാട് 682030 എന്ന് വിലാസത്തിൽ അപേക്ഷിക്കണം.
കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദവും രണ്ട് വർഷത്തെ മാർക്കറ്റിംഗ് പ്രവർത്തന പരിചയമോ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം.ബി.എ(മാർക്കറ്റിംഗ്) എന്നിവയാണ് യോഗ്യത. ഉയർന്ന പ്രായപരിധി 30 വയസ്സ്. പ്രതിമാസ ശമ്പളം 20,000 രൂപ. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം വയസും യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ജില്ലാ മിഷനിൽ നേരിട്ടോ, തപാൽ വഴിയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 13ന് വൈകീട്ട് അഞ്ചിന്.
ഫോൺ: 8891008700
The post സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായി മെയ് 16 ന് രാവിലെ 10.30 ന് തൊഴില്‍മേള നടത്തുന്നു. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]