
മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്റെ സ്വര്‍ണപിടിയുള്ള വാള് ലേലത്തില്‍. ഈ മാസം 23ന് ബ്രിട്ടണിലെ ബോണ്‍ഹാംസ് ലേല കമ്ബനിയിലാണ് ലേലം നടക്കുക.
15 കോടി മുതല്‍ 20 കോടി വരെയാണ് വാളിന് പ്രതീക്ഷിക്കുന്ന വില.
സുഖേല വിഭാഗത്തിലെ സ്റ്റീല്‍ നിര്‍മിത വാളിന് 100 സെന്റീമീറ്റര്‍ നീളം വരും. പിടിയുടെ സമീപത്ത് ഒരു വശത്തും തുടര്‍ന്ന് ഇരുവശത്തും മൂര്‍ച്ചയുള്ള വാളില്‍ നിരവധി ചിത്രപ്പണികളുണ്ട്.
1799ല്‍ മൈസൂര്‍ ശ്രീരംഗപട്ടണത്തില്‍ ബ്രിട്ടീഷ് സേനയുമായുള്ള യുദ്ധത്തിലാണ് ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്ന് ശ്രീരംഗപട്ടണത്തിലെ കൊട്ടാരത്തില്‍ കണ്ടെത്തിയ വാള് ലഫ്റ്റനന്റ് ജനറല്‍ ഹാരിസ് ആണ് മേജര്‍ ജനറല്‍ ഡേവിഡ് ബെയേര്‍ഡിന് സമ്മാനിച്ചത്.
2004ല്‍ ടിപ്പുവിന്റെ മറ്റൊരു വാള് 1.5 കോടി രൂപക്ക് ബിസിനസുകാരന് വിജയ് മല്യ സ്വന്തമാക്കിയിരുന്നു. 2014ല്‍ ടിപ്പു സുല്‍ത്താന്റെ 41.2 ഗ്രാം തൂക്കമുള്ള സ്വര്‍ണ മോതിരം ലേലത്തിന് വെച്ചപ്പോള്‍ 1.42 കോടി രൂപ വില ലഭിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]