സ്വന്തം ലേഖകൻ
കേരളം കണ്ട മഹാപ്രളയെ ബിഗ് സ്ക്രീനില്‍ ഓരോ പ്രേക്ഷകന്റെയും ഉള്ളുലഞ്ഞു. കണ്ണുകളെ ഈറനണിയിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുമുള്ള നിരവധി പേരാണ് സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്.
റിലീസ് ദിനം മുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഏഴ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കുമ്ബോള്‍ 50 കോടിയാണ് ജൂഡ് ആന്റണി ചിത്രം ബോക്സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. കേരള ബോക്സ് ഓഫീസില്‍ നിന്ന് 25 കോടി പ്ലസ് ഗ്രോസും ഓവര്‍സീസ് സര്‍ക്യൂട്ടില്‍ നിന്ന് 3 മില്യണ്‍ പ്ലസ് ഗ്രോസും ആണ് ചിത്രം നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നു.
അതേസമയം, ഇന്ന് മുതല്‍ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. മറ്റ് ഭാഷകളിലെ പ്രദര്‍ശനം കളക്ഷനില്‍ കാര്യമായ വര്‍ധനവ് ഉണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റികളുടെ വിലയിരുത്തല്‍. നിറഞ്ഞ സദസ്സില്‍ 2018 പ്രദര്‍ശനം തുടരുകയാണ്.ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, വിനീത് ശ്രീനിവാസന്, ഇന്ദ്രന്‍സ്, ലാല്‍, നരേന്, അപര്‍ണ്ണ ബാലമുരളി, തന്വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു. കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഖില്‍ പി ധര്മജന് ആണ് തിരക്കഥ.
The post ജൂഡ് ആന്റണി സംവിധാനം ചെയ്ത് 2018 പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങി പ്രദര്‍ശനം തുടരുകയാണ്.മികച്ച ഒപ്പണിംഗ് വീക്കും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. നടന് ആസിഫ് അലി ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. നല്കിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദിയെന്നും ആസിഫ് കുറിച്ചു. appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]