യുട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയാണ് അവതാരക ഹില. ജീവിതവിശേഷങ്ങള്‍ മാത്രമല്ല സെക്സ് എജ്യുക്കേഷനെക്കുറിച്ചും സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമെല്ലാം ഹില എന്ന അസ്ല മാര്‍ലി പങ്കുവയ്ക്കാറുണ്ട്.
സെക്സ് എജ്യുക്കേഷന്‍ വീഡിയോ ചെയ്യാന്‍ എന്ത് യോഗ്യതയാണ് നിങ്ങള്ക്കുള്ളതെന്ന വിമര്‍ശനത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് ഹില ഇപ്പോള്‍.
‘സംസാരിക്കുന്ന വിഷയത്തെക്കുറിച്ച് കൃത്യമായി പഠിക്കാറുണ്ട്. വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയതിന് ശേഷമായാണ് സംസാരിക്കാറുള്ളത്. സെക്സ് എജ്യുക്കേഷന്‍ വീഡിയോ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ചില ചേട്ടന്മാര് നാലാംകിട കമന്റുകളുമായി വന്നിരുന്നു. നിന്റെ ക്വാളിഫിക്കേഷന്‍ എന്താടീ, നിനക്കെന്തെങ്കിലും ഡിഗ്രി ഉണ്ടോ എന്നൊക്കെയാണ് അവരുടെ ചോദ്യങ്ങള്‍. സെക്സ് എന്നല്ലാതെ നിനക്ക് വേറെന്തെങ്കിലും അറിയുമോ, ഇവിടെ ഡോക്ടര്‍മാരുണ്ടല്ലോ. ഈ നാലാംകിട യൂട്യൂബര്‍ വന്നിട്ട് ഇതൊക്കെ എന്തിനാണ് പറയുന്നതെന്നാണ് ചോദ്യങ്ങള്‍. എന്തായാലും ഞാന്‍ എന്റെ ക്വാളിഫിക്കേഷന്‍ പറഞ്ഞ് തരാം. ഡ്യുവല്‍ ഡിഗ്രിയായിരുന്നു. ജെമ്മോളജി, ഫോറന്‍സിക്& സൈബര്‍ സെക്യൂരിറ്റി. പിജി എംഎസ് ഡബ്ല്യു സ്പെഷലൈസ്ഡ് ഇന്‍ ചൈല്‍ഡ് റൈറ്റ്സ്& ചൈല്‍ഡ് പ്രൊട്ടക്ഷന്‍. അതുകഴിഞ്ഞാണ് സെക്സ് എജ്യുക്കേഷനിലും കൗണ്‍സലിംഗിലും സര്‍ട്ടിഫിക്കറ്റ് കോഴ്സ് ചെയ്തത്. ഇനി വൈകാതെ പിഎച്ച്ഡിക്ക് അപ്ലൈ ചെയ്യാനുള്ള തീരുമാനത്തിലാണ്. കല്യാണമായത് കൊണ്ട് എനിക്ക് അതിന് കഴിഞ്ഞിട്ടില്ല. ഉടനെ അത് ചെയ്യും. മേലില്‍ ഇജ്ജാതി പട്ടി ഷോ കമന്റുകള്‍ ചെയ്യാന്‍ നില്‍ക്കരുത്.’- ഹില പറയുന്നു.
The post സെക്സ് എന്നല്ലാതെ നിനക്ക് വേറെന്തെങ്കിലും അറിയുമോ? നാലാംകിട കമന്റുമായെത്തിയവര്ക്ക് മറുപടിയുമായി ഹില appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]