ആയുധമില്ലാതിരുന്നതിനാല്‍ ഡോ. വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ ആക്രമി സന്ദീപിനെ കസേരകൊണ്ടാണ് പോലീസ് നേരിട്ടതെന്ന് എ.ഡി.ജി.പി.
ഹൈക്കോടതിയില്‍. ആശുപത്രിയുടെ രേഖാചിത്രത്തിന്റെ സഹായത്തോടെ സംഭവത്തെക്കുറിച്ച് വിശദീകരിക്കുമ്ബോഴാണ് ആയുധമില്ലാത്തതിന്റെ നിസ്സഹായത പോലീസ് വിശദീകരിച്ചത്.
കസേരകൊണ്ട് അടിച്ചുവീഴ്ത്താനുള്ള ശ്രമത്തിനിടയിലാണ് പ്രതി പോലീസിനെയും കുത്തിയത്. ആദ്യം പ്രതി ഒരുഘട്ടത്തിലും അക്രമകാരിയായിരുന്നില്ല. അതാണ് കൂടുതല്‍ കരുതല്‍ സ്വീകരിക്കാതിരുന്നതെന്നും എ.ഡി.ജി.പി. വിശദീകരിച്ചു. പ്രതി കണ്ട്രോള് റൂമിലേക്കു വിളിച്ചതിന്റെ ശബ്ദരേഖയും കേള്‍പ്പിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളും ഹാജരാക്കി. സംസ്ഥാന പോലീസ് മേധാവിയുടെ സാന്നിധ്യത്തിലാണ് എ.ഡി.ജി.പി. എം.ആര്. അജിത്കുമാര്‍ സംഭവം വിശദീകരിച്ചത്.
വിശദീകരണത്തില്‍നിന്ന്
• 10-ാം തീയതി പുലര്‍ച്ചെ 1.06-നാണ് സന്ദീപിന്റെ ആദ്യകോള്‍ വരുന്നത്. തന്നെ ചിലര്‍ കൊല്ലാന്‍ ശ്രമിക്കുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍, തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
• പുലര്‍ച്ചെ 3.40-ന് മറ്റൊരു ഫോണില്‍നിന്ന് വീണ്ടും വിളിച്ചു. കൊല്ലാന്‍ ശ്രമിക്കുന്നുവെന്നും രക്ഷിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.
• പൂയപ്പള്ളിയിലുള്ള മൊബൈല്‍ സ്ക്വാഡിന് വിവരം കൈമാറി. അവര്‍ 4.17-ഓടെ സംഭവസ്ഥലത്തെത്തി.
• ഗ്രേഡ് എസ്.ഐ. ബോബി മോഹന്‍, ഹോം ഗാര്‍ഡ് അലക്സ് കുട്ടി, ഡ്രൈവര്‍ ബിജേഷ് എന്നിവരാണുണ്ടായിരുന്നത്. സന്ദീപിന്റെ കൈയില്‍ അപ്പോള്‍ ഒരു വടിയും കാലില്‍ പരിക്കും ഉണ്ടായിരുന്നു.
• പുലര്‍ച്ചെ 4.39-ഓടെ സന്ദീപിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
• സന്ദീപിന്റെ ബന്ധുവായ രാജേന്ദ്രന് പിള്ള, പൊതുപ്രവര്‍ത്തകനായ ബിനു എന്നിവരും ഒപ്പമുണ്ടായിരുന്നു.
• കാലിലെ മുറിവ് ഡ്രസ് ചെയ്യുമ്ബോള്‍ മുറിക്ക് പുറത്തെ ഇടനാഴിയില്‍ ഹോം ഗാര്‍ഡ് ഉണ്ടായിരുന്നു. ബന്ധുവായ രാജേന്ദ്രന് പിള്ള ഡ്രസിങ് റൂമിലും ഉണ്ടായിരുന്നു.
• ഗ്രേഡ് എസ്.ഐ. 10 മീറ്റര്‍ മാറിയാണ് നിന്നത്.
• നഴ്സ് മുറിവ് കഴുകിയശേഷം കാല് താഴ്ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ സന്ദീപ് തയ്യാറായില്ല. രാജേന്ദ്രന് പിള്ള കാലില്‍ പിടിച്ച് താഴ്ത്താന്‍ ശ്രമിച്ചു. അപ്പോള്‍ അയാളെ ചവിട്ടി പുറത്താക്കി.
• സര്‍ജിക്കല്‍ കത്രികയുമായി പുറത്തിറങ്ങിയ സന്ദീപ് ഇടനാഴിയില്നിന്നിരുന്ന ബിനുവിനെയും തടയാന്‍ ശ്രമിച്ച ഹോം ഗാര്‍ഡിനെയും കുത്തി.
• അക്രമിയെ അടിച്ചുവീഴ്ത്താന്‍ ശ്രമിച്ച ഗ്രേഡ് എസ്.ഐ.യെയും കുത്തി. എയ്ഡ് പോസ്റ്റില്‍നിന്ന് എത്തിയ എ.എസ്.ഐ. മണിലാലിനെയും കുത്തി.
• ഇതിനിടയിലെത്തിയ ആംബുലന്‍സ് ഡ്രൈവറെയും ആക്രമിച്ചു.
• ഡോ. വന്ദന അടക്കമുള്ളവര്‍ മാറിയാണ് നിന്നിരുന്നത്.
• അപകടം തിരിച്ചറിഞ്ഞ് ഡോ. പൗര്ണമിയടക്കമുള്ളവര് മുറിയില്‍ക്കയറി വാതിലടച്ചു. വന്ദനയോടും മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ക്ക് അനങ്ങാനായില്ല. അവര്‍ പേടിച്ചുപോയി എന്നാണ് കരുതുന്നത്.
• ആയുധം ഒന്നും ഇല്ലാതിരുന്ന പോലീസ് പ്രതിയെ കീഴടക്കാന്‍ ആയുധമെടുക്കാനായി പുറത്തേയ്ക്ക് നീങ്ങി.
• അപ്പോഴാണ് പ്രതി വന്ദനെയെ കാണുന്നത്. ഓടിച്ചെന്ന് തുരുതുരാ കുത്തി.
• ഓടിയെത്തിയ ഡോ. ഷിബിന്‍ വന്ദനയുടെ കാലില്‍ പിടിച്ച് വലിച്ചെടുത്തു. അപ്പോള്‍ വന്ദനയുടെ പുറത്തും കുത്തി. അപ്പോഴേക്കും കൂടുതല്‍ പോലീസ് എത്തുകയും പ്രതി കീഴടങ്ങുകയുമായിരുന്നു.
The post സന്ദീപ് ഓരോരുത്തരെയും മാറിമാറി കുത്തി; ആയുധമില്ലാതെ പോലീസ്, നേരിട്ടത് പ്ലാസ്റ്റിക് കസേരകൊണ്ട് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]