സ്വന്തം ലേഖകൻ
ബിഗ് ബോസ് സീസണ് അഞ്ചിലെ പ്രണയിതാക്കള്‍ എന്ന് പൊതുവില്‍ വിശേഷിപ്പിക്കുന്നവരാണ് സാഗറും റെനീഷയും.
ഇരുവരെയും സാഗറീന എന്നാണ് ബിഗ് ബോസ് ആരാധകര്‍ വിളിക്കുന്നത്. എന്നാല്‍ ഇരുവരും തമ്മിലുള്ള ലവ് ട്രാക്ക് മറ്റുള്ള മത്സരാര്‍ത്ഥികള്‍ മനസിലാക്കിയിട്ടില്ല താനും. ഇന്നിതാ സെറീനയെ പബ്ലിക്കായി ഉമ്മവയ്ക്കും എന്ന് പറയുകയുകാണ് സാഗര്‍.
ജയില്‍ നോമിനേഷന് പിന്നാലെ ആണ് സാഗര്‍ സെറീനയോട് ഉമ്മയുടെ കാര്യം പറഞ്ഞത്. സെറീന പറഞ്ഞതു പോലെ സാഗര്‍ വസ്ത്രം മാറ്റുന്നുണ്ട്. ഇത് റെനീഷയും വിഷ്ണുവും ചേര്‍ന്ന് തമാശയാക്കി. ഇതില്‍ നിന്നും എന്ത് മനസിലായി എന്ന് റെനീഷ ചോദിക്കുമ്ബോള്‍, സ്വന്തമായി നിലപാടില്ലാത്ത സാഗര്‍ സൂര്യ എന്നാണ് സെറീന പറയുന്നത്. ഇതിന് ‘ഇനി നീ ഇങ്ങനെ പറഞ്ഞാല്‍ പബ്ലിക് ആയിട്ട് ഞാന്‍ നിന്നെ ഉമ്മവയ്ക്കും’, എന്നാണ് സാഗര്‍ സെറീനയോട് പറഞ്ഞത്.
‘അത്രയ്ക്ക് സാമര്‍ത്ഥ്യം ആണോ എങ്കില്‍ ചലഞ്ച്. പറയെടി’ എന്ന് റെനീഷ ഇടപെടുന്നുണ്ടെങ്കിലും അത് ചെയ്യാനുള്ള ധൈര്യം സെറീനയ്ക്ക് ഇല്ല. അപ്പോള്‍ സെറീനയ്ക്ക് സാഗറിനെ പേടി ആണെന്നാണ് റെനീഷ പറയുന്നത്. ഇതിനിടയില്‍ അഞ്ജൂസ് വന്നതോടെ വിഷയം വേറെ വഴിക്ക് പോയി. ഇടയില്‍ സാഗറിന് പേടിയാണെന്ന് റെനീഷ കളിയാക്കിയതോടെ സെറീനയ്ക്ക് സാഗര്‍ ഉമ്മ കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ തനിക്ക് നിലപാട് ഉണ്ടോ എന്നും സാഗര്‍ ചോദിച്ചു. ഇത് റെനീഷയ്ക്ക് തിരെ പിടിച്ചിട്ടില്ല എന്നത് മുഖഭാവത്തില്‍ നിന്നും വ്യക്തമാണ്സാഗര്- സെറീന കോമ്ബോ വീട്ടില്‍ നടക്കുന്നെന്ന കാര്യം റെനീഷയ്ക്ക് അറിയാം. കാരണം സാഗറിന് സെറീനയോട് താല്പര്യമുള്ള കാര്യം ആദ്യം പ്രകടിപ്പിച്ചത് റെനീഷയാണ്. ഇതിന് മുന്‍പും സാഗര്‍ സെറീനയെ ഉമ്മ വച്ചിട്ടുണ്ട്. ഉറങ്ങുന്നതിന് മുമ്ബായി സെറീനയുടെ അടുത്ത് വന്നിരുന്ന് സംസാരിച്ച സാഗറിനോട് ഗുഡ് നൈറ്റ് പറഞ്ഞപ്പോള്‍ ഉമ്മ വേണോയെന്ന് സെറീന ചോദിക്കുകയായിരുന്നു. ഉടന്‍ സാഗര്‍ കവിള് കാണിച്ചുകൊടുത്തു. ശേഷം സെറീനയ്ക്ക് തിരിച്ചും കവിളില്‍ ചുംബനം നല്കിയ ശേഷം സാഗര്‍ ഉറങ്ങാനായിപ്പോകുക ആയിരുന്നു.
The post പബ്ലിക്കായി നിന്നെ ഞാന്‍ ഉമ്മ വയ്ക്കും..’; സെറീനയോട് സാഗര്‍, ചലഞ്ച് ചെയ്ത് റെനീഷ.സഗറിന്റെയും സെറീനയുടെയും സൗഹൃദം ബിഗ് ബോസ്സ് ഹൗസിൽ വൻ ചർച്ച വിഷയം ആണ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]