ആലപ്പുഴ: അമ്പലപ്പുഴയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനമേറ്റ 12 വയസ്സുകാരനെ അമ്മയും മര്‍ദ്ദിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരോടാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. കുട്ടിയുടെ ശരീരമാസകലം മുറിവുകള്‍ ഉണ്ടെന്നും മാസങ്ങളായി മതിയായ ഭക്ഷണം ലഭിച്ചിട്ടില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. താടിയിലും തലക്കുമേറ്റ മുറിവുകള്‍ ആയുധം ഉപയോ?ഗിച്ചുള്ളവയാണ്.
തീരെഅവശ നിലയിലായ കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ നിന്നും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടുത്തെ ഡോക്ടര്‍മാരോടാണ് കുട്ടി അമ്മയും തന്നെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് പറഞ്ഞത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഈ കുട്ടിക്ക് ആവശ്യത്തിന് ഭക്ഷണം ലഭിച്ചിട്ട് മാസങ്ങളായിട്ടുണ്ട് എന്നാണ് ഡോക്ടര്‍ പറഞ്ഞത്.
ശരീരമാസകലം മുറിവുകളുണ്ട്. അവയില്‍ ചിലത് കാലപ്പഴക്കമുള്ളവയുമാണ്. മുറിവുകള്‍ പലതും ചികിത്സ ലഭിക്കാതെ പഴുത്ത അവസ്ഥയിലുമാണ്. ഇന്നലെ വൈകിട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടിയെ രണ്ടാനച്ഛന് മര്‍ദ്ദിക്കുന്നത് കണ്ട് അയല്‍ക്കാരാണ് ആദ്യം വീട്ടിലെത്തിയത്. ഇവര്‍ പിന്നീട് പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കുട്ടിയെയും കൊണ്ട് അച്ഛന് ജില്ലാ ആശുപത്രിയിലെത്തുന്നു. കുട്ടി വീണ് തലക്ക് പരിക്കേറ്റും എന്നാണ് രണ്ടാനച്ഛന് പറഞ്ഞത്.
The post 12 വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം; അമ്മയും മര്‍ദ്ദിക്കും, മതിയായ ഭക്ഷണമില്ല appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]