ചെയ്തു. ഭൂമി റജിസ്ട്രേഷന് അധിക സ്റ്റാംപ് ഡ്യൂട്ടി നൽകാതിരിക്കാൻ 3500 രൂപ കൈക്കൂലി വാങ്ങുമ്പോഴാണു പിടിയിലായത്. മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശിയുടെ കുടുംബസ്വത്തിന്റെ ഭാഗപത്രം റജിസ്ട്രേഷൻ നടത്താനും അധിക സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതിരിക്കാനും 3500 രൂപ ആവശ്യപ്പെട്ടെന്ന മഞ്ചേരിയിലെ അഭിഭാഷകന്റെ പരാതിയിലാണ് വിജിലൻസ് ഇയാളെ പിടികൂടിയത്.
അഭിഭാഷകൻ മുഖേന തയാറാക്കിയ ഭാഗപത്രം റജിസ്ട്രേഷൻ നടത്താൻ സബ് റജിസ്ട്രാർ ഓഫിസിൽ കഴിഞ്ഞ 5നു അപേക്ഷ നൽകിയിരുന്നു. റജിസ്ട്രേഷനുള്ള ഫീസ്, സ്റ്റാംപ് ഡ്യൂട്ടി എന്നിവ അടച്ചു. കുടുംബ വിഭാഗത്തിൽ ഉൾപ്പെടുത്തി റജിസ്ട്രേഷൻ നടത്താനും അധികം സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതിരിക്കാനും ഇയാൾ പണം ആവശ്യപ്പെട്ടെന്നാണ് പരാതി.
ജോളി എൻഐടിയിൽ ജോലി ചെയ്തിട്ടില്ല; പതിവായി കന്റീനിൽ വന്നിരുന്നതായി സാക്ഷിമൊഴി
ജോളി എൻഐടിയിൽ ജോലി ചെയ്തിട്ടില്ല; പതിവായി കന്റീനിൽ വന്നിരുന്നതായി സാക്ഷിമൊഴി
പരാതിക്കാരൻ ഇക്കാര്യം മലപ്പുറം വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം.ഷഫീഖിനെ അറിയിച്ചു. ഇന്നലെ രാവിലെ 10.15നു വിജിലൻസ് സംഘം അടയാളപ്പെടുത്തി നൽകിയ നോട്ടുകൾ സബ് റജിസ്ട്രാർ ഓഫിസിൽ വച്ച് വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി.
ഇൻസ്പെക്ടർമാരായ ഐ.ഗിരീഷ് കുമാർ, എം.ജിൻസ്റ്റൻ, എസ്ഐമാരായ ശ്രീനിവാസൻ, എ.സജി, മോഹന കൃഷ്ണൻ, മധുസൂദനൻ, അസി.സബ് ഇൻസ്പെക്ടർമാരായ മുഹമ്മദ് സലീം, ഹനീഫ, സീനിയർ സിപിഒമാരായ പ്രജിത്ത്, സുബിൻ, ധനേഷ്, പ്രശോഭ്, രാജീവ്, സന്തോഷ്, നിഷ, രത്നകുമാരി, ഹാരിസ്, ശ്യാമ, നിഷ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
The post കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാർ ഓഫിസ് ഹെഡ് ക്ലാർക്ക് അറസ്റ്റിൽ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]