
ദക്ഷിണ കൊറിയ: നടിയും മോഡലുമായ ജംഗ് ചായ്-യുള്‍ (26) മരിച്ച നിലയില്‍. വീട്ടിനുള്ളിലാണ് ദക്ഷിണ കൊറിയന്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണകാരണം എന്താണെന്ന് വ്യക്തമല്ല. ചൊവ്വാഴ്ചയാണ് ജംഗ് ചായ്-യുള്‍ മരിച്ചതായി കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സോംബീ ഡിറ്റക്ടീവ്സ് എന്ന സീരീസിലൂടെ ശ്രദ്ധേയയായ നടിയാണ് ജംഗ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് നടിയുമായി ബന്ധപ്പെട്ട
വൃത്തങ്ങള്‍ അറിയിച്ചു. ജംഗ് ചായിയുടെ മരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജംഗ് ചായിയുടെ മരണത്തിന് പിന്നാലെ നടിയുടെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റും ചര്‍ച്ചയാവുകയാണ്.
മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പായിരുന്നു ജംഗ് തന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവെയ്ക്കുന്നത്.പാട്ട് കേള്‍ക്കുന്നതും വൈന്‍ കുടിക്കുന്നതുമായ ചിത്രങ്ങളായിരുന്നു പോസ്റ്റ് ചെയ്തത്. ‘വെഡ്ഡിങ് ഇംപോസിബിള്‍’ എന്ന സീരീസില്‍ അഭിനയിക്കുന്നതിനിടെയാണ് നടിയുടെ അപ്രതീക്ഷിത വിയോഗം.
സീരീസിന്റെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. The post നടിയും മോഡലുമായ ജംഗ് ചായ്-യുള്‍ മരിച്ച നിലയില്‍ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]