
കൊച്ചിയിലെ റോഡുകളുടെ അവസ്ഥ ബ്രഹ്മപുരത്തിന് സമാനമായെന്ന് ഹൈക്കോടതി. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച കേസ് പരിഗണിക്കവേയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. തന്റെ സ്വന്തം ഉദാഹരണം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് എസ്.വി ഭാട്ടിയാണ് വിമർശനം ഉന്നയിച്ചത്. റോഡിലെ മാലിന്യക്കൂമ്പാരം കണ്ടില്ലെങ്കിൽ ജില്ലാ കലക്ടറും തന്നോടൊപ്പം പോരൂവെന്നും തന്റെ വീടിന് സമീപവും കലക്ടറുടെ ബംഗ്ലാവിനടുത്തും മാലിന്യമുണ്ടെന്ന് ജഡ്ജി പറഞ്ഞു. റോഡുകളിലെ മാലിന്യത്തിന് കാരണക്കാരായ മുഴുവൻ ആളുകൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം, തീപിടിത്തത്തിൽ അന്വേഷണം തുടരുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പ്രതിദിനം 210 മുതൽ 230 ടൺ വരെ ജൈവമാലിന്യങ്ങൾ കോർപ്പറേഷൻ പരിധിയിൽ നിന്ന് ശേഖരിക്കുന്നുണ്ടെന്ന് സെക്രട്ടറി കോടതിയെ അറിയിച്ചു. നിയമം ലംഘിച്ചതിന് കോർപ്പറേഷന് നൂറ് കോടി രൂപ ചുമത്തിയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി എട്ട് ആഴ്ചത്തേക്ക് മരവിപ്പിച്ചു.
അതേസമയം, ബ്രഹ്മപുരത്തെ ഹൈക്കോടതി നിരീക്ഷണം തുടരും. ഹരജി അടുത്ത മാസം 23ന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്തെ മാലിന്യ സംസ്കരണം സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് നൽകാൻ തദ്ദേശ സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി
അതിനിടെ, ബ്രഹ്മപുരം തീപിടിത്തത്തിൽ സർക്കാരിന്റെയും കൊച്ചി കോർപ്പറേഷന്റെയും അനാസ്ഥയ്ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ് രംഗത്ത്വന്നു. പ്രാണവായുവിനായി അവകാശ സമരം എന്ന പേരിൽ കാക്കനാട് സിവിൽ സ്റ്റേഷന് മുന്നിൽ സമരം ആരംഭിച്ചു.
കൊച്ചി കോർപ്പറേഷനും സോണ്ട ഇൻഫ്രാടെക്കുമായുള്ള കരാർ സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതിയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത ബെന്നി ബെഹ്നാൻ എം പി പറഞ്ഞു. മാലിന്യ സംസ്കരണത്തിനായുള്ള ടിപ്പിംഗ് ഫീയായി മൂവായിരം കോടി രൂപയാണ് സോണ്ട ലക്ഷ്യമിട്ടതെന്നും ബെന്നി ബെഹ്നാൻ ആരോപിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]