കൊച്ചി: ബിജെപി സംസ്ഥാന കോര്‍ കമ്മറ്റിയില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയതില്‍ നേതൃതലത്തില്‍ അഭിപ്രായ വ്യത്യാസം. നേതൃതലത്തില്‍ കൂട്ടായ ആലോചനകളില്ലാതെ പുതിയ നേതാക്കളെ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. കോര്‍ കമ്മറ്റി കൂടാന്‍ തുടങ്ങവേ കമ്മറ്റിയില്‍ അംഗങ്ങളല്ലാത്തവര്‍ മാറി പോവാതെ അവിടെ തന്നെ ഇരിക്കുന്നത് കണ്ട് അന്വേഷിക്കുമ്പോഴാണ് അവരെയും കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞതെന്ന് ആരോപണമുണ്ട്.
സംസ്ഥാനത്തിന്റെ ചുതലയുള്ള പ്രകാശ് ജാവദേകറുടെ നിര്‍ദേശപ്രകാരമാണ് ഇവരെ ഉള്‍പ്പെടുത്തിയതെന്നാണ് ഔദ്യോഗികമായി അറിയിച്ചതെന്നും എതിര്‍പ്പുള്ളവര്‍ പറയുന്നു. പ്രകാശ് ജാവദേക്കറുടെ പേരിലാണ് ഇവരെ ഉള്‍പ്പെടുത്തിയെന്ന് പറയുമ്പോഴും സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ താല്പര്യപ്രകാരം അദ്ദേഹത്തെ പിന്തുണക്കുന്നവരെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും ആരോപണമുണ്ട്. തൃശ്ശൂര്‍ ജില്ലാ അദ്ധ്യക്ഷനായ കെകെ അനീഷ് കുമാറിനെ കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അങ്ങനെയെങ്കില്‍ തങ്ങള്‍ക്കും കോര്‍ കമ്മറ്റിയില്‍ അംഗങ്ങളാവാന്‍ യോഗ്യതയുണ്ടെന്ന് പല ജില്ല അദ്ധ്യക്ഷന്മാരും പറയുന്നു. കെ സുരേന്ദ്രനും വി മുരളീധരനും താല്പര്യമുള്ളവരെ കോര്‍ കമ്മറ്റി അംഗങ്ങളാക്കി, നിലവില്‍ കമ്മറ്റിയിലുള്ള മുതിര്‍ന്ന നേതാക്കളോട് ആലോചിക്കുകയോ അറിയിക്കുകയോ ചെയ്തില്ല എന്നാണ് ആരോപണങ്ങള്‍. സംസ്ഥാനത്ത് പുതിയ നീക്കങ്ങള്‍ക്ക് ബിജെപി ശ്രമിക്കുമ്പോഴും വിഭാഗീയത ശക്തമായി തുടരുന്നത് കേന്ദ്ര നേതൃത്വത്തിന് വലിയ വെല്ലുവിളിയാവുമെന്ന് ഉറപ്പാണ്.
The post ബിജെപി കോര്‍കമ്മറ്റി പുനഃസംഘടന; കെ സുരേന്ദ്രന്പക്ഷക്കാരെ ഏകപക്ഷീയമായി ഉള്‍പ്പെടുത്തിയെന്ന് ആരോപണം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]