കൊച്ചി: ബ്രഹ്മപുരം തീപ്പിടുത്തത്തെ തുടര്‍ന്ന് നൂറ് കോടി രൂപ രൂപ കൊച്ചി കോര്പ്പറേഷന് പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതി രണ്ട് മാസത്തേക്ക് സാവകാശം നല്കി. കോര്‍പ്പറേഷന്റെ ആവശ്യം പരിഗണിച്ചാണ് പിഴ തുക അടയ്ക്കാന്‍ രണ്ട് മാസത്തെ കാലാവധി നീട്ടി നല്‍കിയത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ വൈകുന്നതോടെ കൊച്ചിയിലെ റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്യമായെന്ന് കോടതി നിരീക്ഷിച്ചു.
തീപ്പിടുത്തതിന് പിന്നാലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വീഴ്ചകള്‍ ബോദ്ധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍, കൊച്ചി കോര്പ്പറേഷന് നൂറ് കോടി രൂപ പിഴ ചുമത്തിയത്. പിഴ ചുമത്താനുള്ള ഉത്തരവിനെതിരെ കോര്പറേഷന് നല്കിയ ഹര്‍ജി പരിഗണിച്ചാണ് പിഴ അടയ്ക്കാനുള്ള സാവകാശം കോടതി രണ്ട് മാസത്തേക്ക് നീട്ടി നല്‍കിയത്. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വൈകിയതോടെ റോഡുകള്‍ മാലിന്യകൂമ്പാരമായെന്ന് ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. മാലിന്യ സംസ്കരണത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങിയതോടെ കൊച്ചിയിലെ റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്ല്യമായെന്നും കോടതി നിരീക്ഷിച്ചു.
പ്ലാസ്റ്റിക് വേര്‍തിരിക്കാതെ എല്ലാ തരം മാലിന്യവും കൂട്ടിക്കലര്‍ത്തി ജനങ്ങള്‍ പൊതുനിരത്തില്‍ തള്ളുന്നതാണ് വെല്ലുവിളിയെന്ന് കൊച്ചിന് കോര്പ്പറേഷന് സെക്രട്ടറി കോടതിയെ അറിയിച്ചു. 210-230 ടണ്‍ ജൈവമാലിന്യങ്ങള്‍ പ്രതിദിനം ശേഖരിക്കുന്നുണ്ട്. ഏപ്രില്‍ നാല് മുതല്‍ ലെഗസി വേസ്റ്റും സ്വീകരിക്കുന്നുണ്ടെങ്കിലും കൂട്ടികലര്‍ന്ന രീതിയില്‍ മാലിന്യം പൊതുനിരത്തില്‍ എത്തുന്നത് പ്രതിസന്ധിയെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയില്‍ ജലസ്രോതസുകളിലെ സാന്പിളുകളില്‍ ഇ കോളി ബാക്ടിരിയയുടെ സാന്നിധ്യം ഉണ്ടെന്ന് ജില്ല കലക്ടര്‍ കോടതിയെ അറിയിച്ചു. ഈ വെള്ളമാണോ കൊച്ചിക്കാര് കുടിക്കുന്നതെന്ന് ജസ്റ്റിസുമാരായ എസ് വി ഭാട്ടി ബസന്ത് ബാലാജി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ചോദിച്ചു. ബ്രഹ്മപുരം വിഷയത്തില്‍ നിരീക്ഷണം തുടരുമെന്ന് വ്യക്തമാക്കിയ കോടതി മെയ് രണ്ടിന് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ല കളക്ടര്‍ക്കും കൊച്ചി കോര്പ്പറേഷന് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കി. കേസ് മെയ് 23 ന് വീണ്ടും പരിഗണിക്കും.
The post കൊച്ചി കോര്പ്പറേഷന് 100 കോടി പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്; സാവകാശം നല്കി ഹൈക്കോടതി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]