
ഒരു ‘ബീഡി’ ഒരു സിഗരറ്റിനേക്കാൾ എട്ട് മടങ്ങ് ദോഷകരമാണെന്ന് വിദഗ്ധർ.കത്തൂമ്പോൾ ഇലകൾ പൊതിഞ്ഞ് ഉണ്ടാക്കുന്ന ബീഡികളിൽ കൂടുതൽ പുകയുണ്ടാക്കുന്നു.ഈ ഇലകളിലെ പുക കൂടുതൽ വിഷാംശമുള്ളതാണ്. തന്നെയുമല്ല,പുകവലിക്കാർ ബീഡികൾ കെട്ടുപോകാതിരിക്കാൻ ആഴത്തിൽ വലീക്കുന്നതു മൂലം ശ്വാസകോശത്തിനെ കൂടുതൽ ഗുരുതരമായ നാശത്തിലേക്ക് നയിക്കുന്നു.
സിഗരറ്റ് പൊതിഞ്ഞിരിക്കുന്നത് നേർമയായ പേപ്പറിൽ ആണെങ്കിൽ പുകയിലയിൽ പൊതിഞ്ഞിരിക്കുന്ന ബീഡികളിൽ അതേ അളവിൽ പുകയില ഉപയോഗിക്കുകയാണെങ്കിൽ, അത് എട്ടിരട്ടി അപകടകരമായിരിക്കുമെന്നും വീദഗ്ദർ പറയുന്നു.
അതേപോലെ ബീഡി പെട്ടെന്ന് കെട്ടുപോകും.ഇത് വീണ്ടും വീണ്ടും കത്തിച്ചു വലിക്കുമ്പോൾ ഉള്ളിലെത്തുന്ന വിഷാംശം ഇരട്ടിയാകുന്നു. സിഗരറ്റിൽ കാണുന്ന ഫിൽറ്റർ എന്ന സംവിധാനം ബീഡിയിൽ ഇല്ലാത്തതുകൊണ്ട് നേരിട്ട് പുകയിലയുടെ അംശങ്ങൾ വായിലേക്കും മറ്റും എത്തുകയും ചെയ്യും.
മാത്രമല്ല, ബീഡി കെട്ട് പോകാതിരിക്കാൻ ഇടയ്ക്കിടെ അമർത്തി വലിക്കേണ്ടി വരും.
അതിനാൽ കൂടുതൽ തവണ പുക ഉള്ളിലെത്തുകയും വിഷാംശങ്ങൾ കൂടുതൽ ശരീരത്തിൽ കടക്കുകയും ചെയ്യുന്നു. ടാർ പോലെയുള്ളവയുടെ ശതമാനവും ബീഡിയിൽ കൂടുതലാണ്.
പുകവലിയുടെയും പുകയില ഉൽപന്നങ്ങളുടെയും ദോഷവശങ്ങളെക്കുറിച്ചു നമ്മുടെ നാട്ടിൽ ഒരുവിധം എല്ലാവരും ബോധവാൻമാരാണ്.എന്നിട്ടും കാൻസറിനു നേരിട്ട് കാരണമാകുന്ന 70 വിഷാംശങ്ങളും അതിലേറെ പരോക്ഷമായി കാൻസർ സാധ്യത വർധിപ്പിക്കുന്ന രാസവസ്തുക്കളും അടങ്ങിയ പുകയില ഇന്നും നാം ഉപയോഗിക്കുന്നു എന്നത് അതിശയം തന്നെയാണ്.
ഒരു വർഷം 82 ലക്ഷത്തോളം പേരാണ് പുകവലി കൊണ്ടുണ്ടാകുന്ന രോഗങ്ങളാൽ മരണമടയുന്നതെന്നത് മറക്കരുത് !കാൻസർ കഴിഞ്ഞാൽ ഏറ്റവും ബാധിക്കുന്ന രോഗം ശ്വാസകോശത്തെ ബാധിക്കുന്ന സിഒപിഡിയാണ്. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതവും ജോലിയും എല്ലാം തകർക്കുന്ന രോഗമാണത്.
ചെറിയ ചുമയിൽ നിന്നു തുടങ്ങി അവസാനം ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ശ്വസിക്കേണ്ട അവസ്ഥയിലേക്ക് ഈ രോഗം പതുക്കെ പുരോഗമിക്കും.
എത്രയും നേരത്തേ പുകവലി നിർത്തുക എന്നതാണ് ഈ ഗുരുതരാവസ്ഥ ഒഴിവാക്കാനുള്ള മാർഗം. The post സിഗരറ്റിനെക്കാൾ എട്ടു മടങ്ങു ദോഷം ചെയ്യും: വിദഗ്ധർ<br>ബീഡി സിഗരറ്റിനെക്കാൾ എട്ടു മടങ്ങു ദോഷം ചെയ്യും: വിദഗ്ധർ appeared first on Malayoravarthakal.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]