അഞ്ചു ജില്ലകളിൽ ആയി വന്നിട്ടുള്ള അങ്കണവാടി വര്ക്കര്, ഹെല്പ്പര് ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത് നിങ്ങളുടെ ജില്ലാ ജോലി തിരഞ്ഞെടുക്കുക.
എസ് സി വിഭാഗത്തില് എസ്എസ്എല്സി ജയിച്ചവര് ഇല്ലെങ്കില് തോറ്റവരെയും പരിഗണിക്കും, എസ്ടി വിഭാഗത്തില് എസ്എസ്എല്സി ജയിച്ചവര് ഇല്ലെങ്കില് എട്ടാം ക്ലാസ്സുകാരെയും പരിഗണിക്കും. സര്ക്കാര് അംഗീകൃത നേഴ്സറി ടീച്ചര് ട്രെയിനിങ് , പ്രീ-പ്രൈമറി ടീച്ചര് ട്രെയിനിങ്, ബാലസേവികാ ട്രെയിനിങ് എന്നിവ ലഭിച്ചവര്ക്ക് മുന്ഗണന ലഭിക്കും.
ഹെല്പ്പര്ക്ക് എഴുതുവാനും വായിക്കുവാനും കഴിവ് ഉണ്ടാകണം.
എസ്എസ്എല്സി ജയിക്കാന് പാടില്ല. രണ്ടു തസ്തികകള്ക്കും 18 നും 46 നും ഇടയിലാണ് പ്രായ പരിധി. എസ്സി/എസ്ടി വിഭാഗക്കാര്ക്ക് 3 വര്ഷം വരെ ഉയര്ന്ന പ്രായ പരിധിയില് ഇളവ് ലഭിക്കും. അപേക്ഷകള് 2023 മാര്ച്ച് 17 വൈകീട്ട് 5 മണി . ശിശുവികസന പദ്ധതി ഓഫീസര്, ഐസിഡിഎസ് അഴുത അഡീഷണല്, ക്ഷേമ ഭവന് ബില്ഡിങ്, എസ്ബിഐ ക്കു എതിര് വശം, വണ്ടിപ്പെരിയാര് പിഓ എന്ന വിലാസത്തില് ലഭിക്കണം. അപേക്ഷാ ഫോമുകള് കുമിളി പഞ്ചായത്തിലെ അക്ഷയ സെന്ററുകളില് നിന്നും ലഭിക്കും. കൂടുതല് വിവരങ്ങള്ക്ക് 04869 252030.
പത്തനംതിട്ട പന്തളം ഐസിഡിഎസ് പ്രൊജക്ട് പരിധിയില് പത്തനംതിട്ട നഗരസഭയിലുളള അങ്കണവാടികളില് ഹെല്പ്പര് തസ്തികയിലേക്ക് നഗരസഭയില് സ്ഥിരം താമസക്കാരായ വനിതകള്ക്ക് അപേക്ഷിക്കാം. പത്താംതരം പാസാകാത്ത എഴുതാനും വായിക്കാനും കഴിവുളളവർ ആയിരിക്കണം.
പ്രായം 18 നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്ച്ച് 25. അപേക്ഷാ ഫോറവും കൂടുതല് വിവരങ്ങളും പന്തളം ഐസിഡിഎസ് ഓഫീസില് നിന്നും ലഭിക്കും. ഫോണ് : 04734 256765.
ഒഴിവ് ത്യശ്ശൂർ മതിലകം ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള പെരിഞ്ഞനം പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അതാത് പഞ്ചായത്തുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷകൾ മാർച്ച് 25ന് വൈകീട്ട് 5 മണി വരെ മതിലകം ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0480 2851319.
എറണാകുളം വാഴക്കുളം അഡീഷണല് ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള ചൂര്ണ്ണിക്കര ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില് ഉണ്ടായിട്ടുള്ളതും ഭാവിയില് ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി ഹെല്പ്പര്മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചൂര്ണ്ണിക്കര ഗ്രാമ പഞ്ചായത്തില് സ്ഥിര താമസക്കാരും സേവന തല്പരത ഉള്ളവരും, മതിയായ ശാരീരിക ശേഷിയുള്ളവരും 01.01.2023 ജനുവരി ഒന്നിന് 18 വയസ് പൂര്ത്തിയായവരും, 46 വയസ് പൂര്ത്തിയാകാത്തവരുമായ വനിതകള്ക്ക് നിര്ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തില് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവിന് അര്ഹത. അപേക്ഷകര് പത്താം ക്ലാസ് പാസാകാന് പാടില്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
പൂരിപ്പിച്ച അപേക്ഷകള് മാര്ച്ച് 22 ന് വൈകീട്ട് അഞ്ചു വരെ തോട്ടക്കാട്ടുകരയില് പ്രവര്ത്തിക്കുന്ന വാഴക്കുളം അഡീഷല് ഐസിഡിഎസ് പ്രോജക്ട് ഓഫീസില് സ്വീകരിക്കും. (ഫോണ്: 0484 – 2952488, 9387162707). അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷണല് ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, ചൂര്ണ്ണിക്കര ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില് ലഭിക്കും.
നോര്ത്ത് പറവൂര് ഐ.സി.ഡി.എസ്. പ്രൊജക്ടിന്റെ പരിധിയിലുള്ള ചേന്ദമംഗലം പഞ്ചായത്തില് അങ്കണവാടി വര്ക്കര്മാരുടേയും അങ്കണവാടി ഹെല്പ്പര്മാരുടേയും നിലവിലുള്ളതും ഭാവിയില് ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സര്ക്കാര് ഉത്തരവുകള് പ്രകാരം) നടത്തുന്നതിനായി ചേന്ദമംഗലം പഞ്ചായത്തില് സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളില് നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായം 2023 ജനുവരി ഒന്നിന് 18 വയസ് പൂര്ത്തിയാക്കേണ്ടതും 46 വയസ് കവിയാന് പാടില്ലാത്തതുമാണ്. അപേക്ഷകള് 2023 മാര്ച്ച് 15 വൈകിട്ട് അഞ്ച് വരെ നോര്ത്ത് പറവൂര് ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസില് സ്വീകരിക്കും. അപേക്ഷയുടെ മാതൃക നോര്ത്ത് പറവൂര് ഐ.സി.ഡി.എസ് പ്രോജക്ട്, ചേന്ദമംഗലം പഞ്ചായത്ത് എന്നിവിടങ്ങളില് നിന്നും ലഭിക്കും. കൂടുതല് വിവരങ്ങള്ക്ക് നോര്ത്ത് പറവൂര് സിവില് സ്റ്റേഷന് 2-ാം നിലയില് പ്രവര്ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്: 0484 2448803.
കണ്ണൂർ എടക്കാട് അഡീഷണല് ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില് പ്രായമുളള എസ് എസ് എല് സി പാസായ വനിതകളില് നിന്നും അങ്കണവാടി വര്ക്കര് തസ്തികയിലേക്കും എസ് എസ് എല് സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകളില് നിന്നും ഹെല്പ്പര് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നിന് 46 വയസ് കവിയരുത്.
പട്ടികജാതി-പട്ടികവര്ഗ വിഭാഗത്തില്പ്പെട്ടവര്ക്ക് പ്രായപരിധിയില് ഇളവ് ലഭിക്കും. വര്ക്കര് തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തില് എസ് എസ് എല് സി പാസായ അപേക്ഷകരുടെ അഭാവത്തില് എസ് എസ് എല് സി തോറ്റവരെയും പട്ടികവര്ഗവിഭാഗത്തില് എട്ടാം ക്ലാസ് പാസായവരെയും പരിഗണിക്കും. ബോര്ഡ് ഓഫ് പബ്ലിക് എക്സാമിനേഷന് നടത്തുന്ന എ ലെവല് ഇക്വലന്സി പരീക്ഷ പാസായവരെ എസ് എസ് എല് സിക്ക് തുല്യമായി പരിഗണിക്കും. സര്ക്കാര് അംഗീകൃത നഴ്സറി ടീച്ചര്, പ്രീ പ്രൈമറി ടീച്ചര്, ബാലസേവിക ട്രെയിനിങ് കോഴ്സുകള് പാസായവര്ക്ക് മുന്ഗണന. അപേക്ഷ, വിശദ വിവരങ്ങള് എന്നിവ ശിശുവികസന ഓഫീസറുടെ എടക്കാട് അഡീഷണല് കാര്യാലയത്തില് ലഭിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകള് സഹിതം മാര്ച്ച് എട്ടിന് വൈകിട്ട് അഞ്ച് മണി വരെ നേരിട്ടോ തപാല് എടക്കാട് അഡീഷണല് ഐസിഡിഎസ് പ്രൊജക്ട് ഓഫീസില് സ്വീകരിക്കും. കവറിനു മുകളില് ഏതു തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമായി എഴുതണം. ഫോണ്: 0497 2852100.
വാഴക്കുളം അഡീഷല് ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളില് ഉണ്ടായിട്ടുള്ളതും ഭാവിയില് ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി ഹെല്പ്പര്മാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ആലുവ മുനിസിപ്പാലിറ്റിയില് സ്ഥിര താമസക്കാരും സേവന തല്പരരും മതിയായ ശാരീരിക ശേഷിയുള്ളവരും 2023 ജനുവരി ഒന്നിന് 18 വയസ് പൂര്ത്തിയായവരും 46 വയസ് പൂര്ത്തിയാകാത്തവരുമായവര്ക്ക് നിര്ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തില് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവിന് അര്ഹതയുണ്ട്.
അപേക്ഷകര് പത്താം ക്ലാസ് വിജയിക്കാന് പാടില്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പൂരിപ്പിച്ച അപേക്ഷകള് മാര്ച്ച് 15 ന് വൈകീട്ട് 5.00 വരെ തോട്ടക്കാട്ടുകരയില് പ്രവര്ത്തിക്കുന്ന വാഴക്കുളം അഡീഷണല് ഐ സി ഡി എസ് പ്രോജക്ട് ഓഫീസില് സ്വീകരിക്കും.
ഫോണ് – 0484 – 2952488, 9387162707). അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷല് ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, ആലുവ മുനിസിപ്പാലിറ്റി ഓഫീസ് എന്നിവിടങ്ങളില് നിന്ന് ലഭിക്കും
The post അങ്കണവാടി വര്ക്കര്, ഹെല്പ്പര് ജോലി ഒഴിവുകൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]