
കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ വിഷപ്പുകയെത്തുടര്‍ന്ന് 799 പേര് ഇതുവരെ ചികിത്സ തേടിയെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 17 പേര് കിടത്തി ചികിത്സ ചെയ്തു. കൂടുതൽ ക്യാമ്പ് സംഘടിപ്പിക്കും.
ഐഎംഎ പ്രൈവറ്റ് ആശുപത്രി മുതലായവയുടെ സഹകരണമുണ്ടാകും. ആരോഗ്യ സർവ്വേ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. മൊബൈൽ യൂണിറ്റുകൾ ഉണ്ടായിരിക്കും. എറണാകുളം ജില്ലയിൽ പകർച്ച വ്യാധികൾക്ക് എതിരെയുള്ള നടപടികൾ ആരംഭിക്കും. ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾ കണ്ട് ഭയപ്പെടരുത്. കുട്ടികൾ, പ്രായമുള്ളവർ, ഗർഭിണികൾ, രോഗികൾ എന്നിവർ പ്രേത്യേകം ശ്രദ്ധിക്കണം. നിർബന്ധമായും മാസ്ക് ധരിക്കണമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]