
മറിയപ്പള്ളിക്ക് സമീപം മുട്ടത്തെ പാറമടയിലേക്ക് ഇന്നലെ രാത്രി ഒമ്പതു മണിയോടെ വളം കയറ്റി വന്ന ലോറി മറിഞ്ഞു.100 അടിയോളം താഴ്ചയുള്ള ക്വാറിയിലേക്ക് ആണ് വീണത്. മറിഞ്ഞ ലോറിയില്‍നിന്ന് ഡ്രൈവറെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
തിരുവനന്തപുരം പാറശ്ശാല സ്വദേശി ഡ്രൈവര്‍ അജി കുമാറിനെ കുറിച്ച് വിവരമില്ല. സമീപത്തുള്ള വളം ഡിപ്പോയില്‍ വളം കയറ്റാനായി എത്തിയതായിരുന്നു ലോറി.പാറമടയുടെ സമീപത്ത് കൂടി പോയ ലോറി തിട്ട ഇടിഞ്ഞ് പാറമടയിലേക്ക് വീഴുക ആയിരുന്നു.
ഇന്നലെ അഗ്നിശമന സേനയുടെ സ്കൂബാ ഡൈവേഴ്സ് വാഹനം കണ്ടെത്തിയിരുന്നു. നിരവധി വര്‍ഷം വാഹനം ഓടിച്ച് പരിചയമുള്ളയാളാണ് അജികുമാര്‍. ദേഹാസ്യസ്ഥ്യം ഉണ്ടായോയെന്നാണ് സംശയം. ഇന്നലെ രാത്രി രണ്ടുമണി വരെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ക്രെയിനെത്തിച്ചിട്ടും രക്ഷയുണ്ടായിരുന്നില്ല. വാഹനം പുറത്തുനിന്ന് നോക്കിയാല്‍ കാണാത്ത തരത്തിൽ താഴ്ന്ന് കിടക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]