
കോട്ടയം: പിഎഫ് തുക പാസാക്കണമെങ്കില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്ന് ആവശ്യപ്പെട്ട പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസര്‍ വിനോയ് ചന്ദ്രനെതിരെ കൂടുതൽ തെളിവുകൾ വിജിലൻസിന്.നിരവധി അധ്യാപികമാരെ ഇയാള്‍ വലയിലാക്കാന്‍ ശ്രമിച്ചതും, സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള വാട്സ് ആപ് വഴി ഉള്ള ചാറ്റുകള്‍ വിജിലന്‍സ് സംഘത്തിന് ലഭിച്ചു.
പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസര്‍ കണ്ണൂര്‍ തളിക്കാവ് സ്വദേശി ആര് വിനോയ് ചന്ദ്രന് കൂടുതല്‍ സ്ത്രീകളെ വലയിലാക്കാന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജിലന് അറസ്റ്റ് ചെയ്ത ഇയാളുടെ ഫോണില്‍ നിന്നും ഇത് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ട് ഉണ്ട് .
സര്‍ക്കാര്‍ എയ്ഡഡ് ഇന്‍സ്റ്റിട്യൂറ്റ് പ്രൊവിഡറ്റ് ഫണ്ട് രേഖപ്പെടുത്തുന്നതിലെ അപാകതയാണ് വിനോയ് ചന്ദ്രന് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ചൂഷണത്തിന് മറയാക്കിയത്.
പിഎഫ് വിഹിതം പിടിച്ചെങ്കിലും പിഎഫ് ക്രെഡിറ്റില്‍ രേഖപ്പെടുത്തിയില്ല. കുട്ടികളുടെ കുറവ് മൂലം ജോലി നഷ്ടപ്പെടുകയും അധ്യാപക ബാങ്ക് വഴി നിയമനം ലഭിക്കുകയും ചെയ്തവരാണ് പലരും. വിനോയ് ചന്ദ്രന് ചൂഷണത്തിന് ശ്രമിച്ച അധ്യാപികയും ഇത്തരത്തില്‍ ജോലി ചെയ്തയാളാണ്. ഇത്തരത്തില്‍ നിരവധി പേര് സംസ്ഥാനത്ത് ഉണ്ട്. പ്രശ്നപരിഹാരത്തിനായി പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസര്‍ എന്ന നിലയില്‍ ആര് വിനോയ് ചന്ദ്രനെ സമീപിച്ചവരെയാണ് ഇയാള്‍ ചൂഷണത്തിന് ശ്രമിച്ചെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.
വീട് നിര്‍മാണത്തിനായി പി എഫില്‍ നിന്നും വായ്പ എടുക്കുന്നതിനായാണ് കോട്ടയം സ്വദേശിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി അപേക്ഷ നല്‍കിയത്. എന്നാല്‍ സാങ്കേതിക പിഴവുകള്‍ വന്നതിനാല്‍ സംസ്ഥാന നോഡല്‍ ഓഫീസറെ സമീപിക്കാന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി വിനോയ് ചന്ദ്രനെ ഫോണില്‍ വിളിച്ചത്. പ്രശ്നം പരിഹരിക്കാമെന്ന് ഏറ്റ ഇയാള്‍ ജീവനക്കാരിയെ ലൈംഗിക താത്പര്യത്തോടുകൂടി സമീപിക്കുകയായിരുന്നു.
നിരന്തരം ലൈംഗിക ചുവയോടെ വാട്സാപ്പില്‍ മെസേജ് അയക്കുകയും വിളിക്കുകയും ചെയ്തു. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന് പറഞ്ഞ വിനോയ് യുവതിയോട് നഗ്നയായി വാട്സാപ്പ് കോളില്‍ വരാന്‍ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതെ വന്നതോടെ താന്‍ അടുത്ത ദിവസം കോട്ടയത്ത് വരുന്നുണ്ടെന്നും കോട്ടയത്ത് മുറി എടുത്ത് പ്രശ്നം പരിഹരിക്കാമെന്നും അറിയിച്ചു.
വരുമ്പോള്‍ 44 അളവിലുള്ള ഷര്‍ട്ട് വാങ്ങി വരണമെന്നും നിര്‍ദേശിച്ചു. ഇതോടെ യുവതി വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിനെ സമീപിക്കുകയായിരുന്നു.തുടര്‍ന്ന് വിനോയ് നിര്‍ദേശിച്ച പ്രകാരം ഷര്‍ട്ട് വാങ്ങി അതില്‍ ഫിനോഫ്തലിന്‍ പൗഡറിട്ട് വിജിലന്‍സ് സംഘം യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് അയച്ചു. യുവതി മുറിയിലേക്ക് കയറിയതിന് പിന്നാലെ വിജിലന്‍സ് സംഘവും അകത്തേക്ക് പ്രവേശിച്ചു.ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]