
ചേർത്തല: ആലപ്പുഴയില്‍ മാരകശേഷിയുള്ള മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി് രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കുമ്പളങ്ങി സ്വദേശികളായ യുവാക്കളാണ് അർത്തുങ്കൽ പൊലീസിന്റെ പിടിയിലായത്.
കുമ്പളങ്ങി പുളിയക്കൽ ജോസഫ് ഷാൻജിൻ (22), കുമ്പളങ്ങി ബാവക്കാട്ട് റിതിക്ക് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയതത്.
ഇവരുടെ കൈയ്യില്‍ നിന്നും 110 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. 56 ചെറിയ ബോട്ടിലുകളിലാക്കി ബൈക്കിന്റെ ടൂൾ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്.
എറണാകുളത്തുനിന്നും ബൈക്കിൽ ചേർത്തല, അർത്തുങ്കൽഭാഗത്ത് ചെറുകിട വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഇതെന്ന് പൊലീസ് പറഞ്ഞു. ഒരു കുപ്പിക്ക് 7000 മുതൽ 10000 രൂപ വിലപറഞ്ഞുറപ്പിച്ച് കൊണ്ടുവന്നതാണ് ഹാഷിഷ് ഓയിലെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]