തൊടുപുഴ: ക്ലാസിൽ വച്ച് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്ത് അധ്യാപിക അടിച്ചതായി പരാതി. ഇടുക്കി വണ്ടിപ്പെരിയാർ സർക്കാർ എൽപി സ്കൂളിലാണ് സംഭവം.
പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.
ടീച്ചർ ക്ലാസിലില്ലാതിരുന്നതിനാൽ കുട്ടികളിൽ ചിലർ ഡസ്ക്കിൽ കൊട്ടി ശബ്ദമുണ്ടാക്കി. ഈ സമയം അതുവഴിയെത്തിയ ജൂലിയറ്റ് എന്ന് അധ്യാപിക ഡസ്കിൽ കൊട്ടിയത് താനാണെന്ന് പറഞ്ഞ് കരണത്തടിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
വൈകീട്ട് ജോലി കഴിഞ്ഞ് അമ്മയെത്തിയപ്പോൾ ടീച്ചർ അടിച്ച കാര്യം കുട്ടി പറഞ്ഞു. വേദനയെ തുടർന്ന് ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്.
ചൈൽഡ് ലൈൻ പ്രവർത്തകരെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം വണ്ടിപ്പെരിയാർ പൊലീസിനെ അറിയിച്ചു. സ്കൂളിലെ താത്കാലിക അധ്യാപികയാണ് ആരോപണ വിധേയയായ ജൂലിയറ്റ്.
The post ഡസ്കിൽ കൊട്ടി ശബ്ദമുണ്ടാക്കിയെന്ന് ആരോപണം; മൂന്നാം ക്ലാസുകാരന്റെ കരണത്തടിച്ച് അധ്യാപിക; പരാതി appeared first on Malayoravarthakal. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]