സ്വന്തം ലേഖിക
അങ്കാറ: തുര്‍ക്കി ഭൂകമ്പത്തിന് പിന്നാലെ കാണാതായ ഇന്ത്യന്‍ പൗരന്റെ മൃതദേഹം കണ്ടെത്തി.
ഉത്തരാഖണ്ഡ് സ്വദേശിയായ വിജയ് കുമാറിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്.
ശനിയാഴ് പുലര്‍ച്ചെ കിഴക്കന്‍ അനറ്റോലിയയിലെ മലത്യ നഗരത്തില്‍ തകര്‍ന്നു വീണ ബഹുനില ഹോട്ടല്‍ മന്ദിരത്തിന്റ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് വിജയ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇടതു കൈയിലെ ടാറ്റൂ വഴിയാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞതെന്നാണ് വിവരം.
ബംഗളൂരുവിലെ ഓക്സിപ്ളാന്റ്സ് ഇന്ത്യയിലെ ജീവനക്കാരനായ വിജയ് കഴിഞ്ഞ മാസം 23-നാണ് തുര്‍ക്കിയിലെത്തിയത്. മലത്യയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലായ അവസ്റിലാണ് താമസിച്ച് വന്നത്.
24 നിലകളുള്ള ഹോട്ടലിന്റെ രണ്ടാം നിലയിലായിരുന്നു വിജയ് തങ്ങിയിരുന്ന മുറി. ഭൂചലനമുണ്ടായ ദിവസം മുതല്‍ വിജയ് കുമാറിനെ കാണാതാവുകയായിരുന്നു.
വെള്ളിയാഴ്ച ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പാസ്പോര്‍ട്ടും ബാഗും ലഭിച്ചിരുന്നു. അഞ്ചാം ദിവസം ബന്ധുക്കളുടെയും ഇന്ത്യന്‍ എംബസി അധികൃതരുടെയും പ്രതീക്ഷ അസ്ഥാനത്താക്കി മൃതദേഹം കണ്ടെത്തുകയായിരുന്നു.
The post തുര്‍ക്കി ഭൂചനത്തില്‍ കാണാതായ ഇന്ത്യക്കാരന് മരിച്ചു; മൃതദേഹം കണ്ടെത്തിയത് തകര്‍ന്നു വീണ ബഹുനില ഹോട്ടല്‍ മന്ദിരത്തിന്റ അവശിഷ്ടങ്ങള്‍ക്കിടയിൽ നിന്ന്; ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത് ടാറ്റൂ നോക്കി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]