അഞ്ചാം പാതിര സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തോട് മറ്റൊരു കഥാപാത്രം പറയുന്ന ഒരു വാചകമുണ്ട് “യുവര്‍ സ്ലീപ്ലെസ് നൈറ്റ്സ് ആര് കമിംഗ്’.
ഉറക്കമില്ലാത്ത രാത്രികള്‍ നമ്മള് മിക്കവരുടെയും ജീവിതത്തില്‍ അപൂര്‍വമായി എങ്കിലും വന്നിരിക്കാം.
എന്നാല്‍ ഒരാള്‍ 61 വര്‍ഷം ഉറങ്ങാതെ ഇരുന്നാല്‍ ആരുമൊന്ന് ഞെട്ടില്ലെ. അങ്ങനൊരാളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.
വിയറ്റ്നാമില്‍ താമസിക്കുന്ന ഈ വ്യക്തിയുടെ പേര് തായ് എന്‍ജോക് എന്നാണ്. 1962ന് ശേഷം ഉറങ്ങിയിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. സംഭവം സത്യമാണെന്ന് അന്നാട്ടിലുള്ള ചില ഡോക്ടര്‍മാരും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
ഒരുദിവസം രാത്രി ഇദ്ദേഹത്തിന് പനി വന്നു. ശേഷം തനിക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ലെന്നാണ് എന്‍ജോക്ക് പറയുന്നത്. പ്രശസ്ത യൂട്യൂബര്‍ ഡ്രൂബിന്സികിക്ക് നല്കിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്‍സോമ്നിയ എന്നറിയപ്പെടുന്ന ഈ രോഗാവസ്ഥ ഇദ്ദേഹത്തെ ആദ്യമൊക്കെ അസ്വസ്ഥപ്പെടുത്തിയിരുന്നു. പിന്നീട് ലോകം മുഴുവന്‍ ഉറങ്ങുമ്ബോള്‍ അദ്ദേഹം രാത്രികള്‍ കണ്ടങ്ങ് ഇരിക്കും. അതൊരു ശീലമായി മാറുകയും ചെയ്തു.
നിലവില്‍ 80 വയസുള്ള എന്‍ജോക് തികച്ചും ആര്യോഗ്യവാനാണ് എന്നത് ശാസ്ത്രലോകത്തെ അമ്ബരപ്പിക്കുകയാണ്. മരിക്കും മുമ്ബ് ഒരു ദിവസമെങ്കിലും സുഖമായി ഒന്നുറങ്ങാന്‍ സാധിക്കണമെന്നതാണ് എന്‍ജോക്കിന്റെ ഇപ്പോഴുള്ള ഏറ്റവും വലിയ ആഗ്രഹം.
The post ആറുപതിറ്റാണ്ടായി ഉറങ്ങാത്ത മനുഷ്യന്; അമ്ബരന്ന് ശാസ്ത്രലോകം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]