നവാഗതനായ ജിത്തു മാധവന് സംവിധാനം ചെയ്ത രോമാഞ്ചം എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനുമായ ജോണ്‍ പോള്‍ ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്ന പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. ‘രോമാഞ്ചം’ വെള്ളിയാഴ്ച തിയേറ്ററില്‍ വരുകയാണ്, കച്ചവടത്തിന്റെ കണക്ക് പുസ്തകമെല്ലാം തകരുകയും തകര്‍ക്കപ്പെടുകയും ചെയ്തപ്പോള്‍ ജീവിതവും കരിയറുമെല്ലാം പണയത്തിലായി. ഇനി നിങ്ങള്‍ പ്രേക്ഷകരില്‍ മാത്രമാണ് ഏക പ്രതീക്ഷ. നിങ്ങള്‍ക്ക് മുന്നില്‍ വന്ന് കൈകൂപ്പി കരഞ്ഞു ടിക്കറ്റെടുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ട്, എന്റെ ആത്മാഭിമാനം അതിനനുവദിക്കുന്നില്ല, നിങ്ങള്‍ക്കും അതിഷ്ടമാവില്ല. അതുകൊണ്ട് ചോദിക്കുവാ, അന്ന് ‘ഗപ്പി’ തിയേറ്ററില്‍ കാണാന്‍ പറ്റാതിരുന്നപ്പോള്‍ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ അത് രോമാഞ്ചത്തിനായി ഒരു ടിക്കറ്റെടുക്കാന്‍ ഉപയോഗിച്ചാല്‍ എനിക്ക് ഇനിയും മുന്നോട്ട് പോകാനാകും. ഒരു റീ-റിലീസിങ്ങിനും കൂടിയുള്ള ത്രാണി എനിക്കില്ല’, എന്നായിരുന്നു പോസ്റ്റ്.
ജോണ്‍ പോളിന്റെ അഭ്യര്‍ത്ഥന ജനം തള്ളിക്കളഞ്ഞില്ല. ചിത്രത്തെ ജനം ഏറ്റെടുത്തതോടെ വലിയ വിജയമായാണ് ഉണ്ടായത്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഇത് വരെ നേടിയത് 10 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. 2023ലെ ആദ്യ ബ്ലോക്ക് ബസ്റ്ററായി മാറിയിരിക്കുകയാണ് രോമാഞ്ചം. പല മള്‍ട്ടിപ്ലെക്സുകളിലും ചെറിയ സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഡിമാന്റ് വര്‍ധിച്ചതോടെ വലിയ സ്ക്രീനുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെട്ടൊരു ചിത്രം ഏറെക്കാലത്തിന് ശേഷമാണ് മലയാളത്തില്‍ നിന്ന് എത്തുന്നത്.
The post ജോണ്‍ പോളിനെ ജനം കൈവിട്ടില്ല; ജനഹൃദയം കീഴടക്കി രോമാഞ്ചം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]