തകര്‍ന്ന് നിലപൊത്തിയ കെട്ടിടത്തിന്റെ ആഴത്തില്‍ നിന്നും അവര്‍ അവളുടെ ഞെരുക്കം കേട്ടു.
അത്ഭുതമെന്ന് ലോകം അവളെ നോക്കി പറഞ്ഞു. അതുകൊണ്ട് തന്നെ അറബിയില്‍ അത്ഭുതമെന്ന് അര്‍ഥം വരുന്ന ‘ആയ’ എന്നവര്‍ അവള്‍ക്ക് പേര് നല്കി. ജീവിതവും സ്വപ്നവും തകര്‍ന്ന് വെറും മണ്കൂമ്ബാരമായ സിറിയന്‍ ജനതയ്ക്ക് മുന്നില്‍ അവള് ഒരു പ്രതീക്ഷയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂകമ്ബത്തില്‍ ജിന്‍ഡേരിസില്‍ തകര്‍ന്നു വീണ് നാല് നിലകെട്ടിടത്തിനടിയില് നിന്നാണ് ‘ആയ’യെ രക്ഷാപ്രവര്ത്തകന് ഖലീന്‍ അല്‍ സുവന്‍ഡിക്ക് കിട്ടുന്നത്. അവളുടെ പുക്കിള്‍കൊടി പോലും മുറിഞ്ഞിരുന്നില്ല ആ സമയം.
ഭൂകമ്ബത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട് ഗര്‍ഭിണി പ്രസവിക്കുകയായിരുന്നു. അവള് കണ്ണു തുറന്നത് ഒരു നാടിന്റെ പ്രതീക്ഷയിലേക്കായിരുന്നു. ഇനി ആരും ജീവനോടെ അവശിഷ്ടങ്ങള്ക്കിടയിലില്ലെന്ന് കരുതിയിടത്ത് നിന്നും വീണ്ടും തിരച്ചില്‍ ആരംഭിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കിയത് അവളായിരുന്നു.
കെട്ടിടം തകര്‍ന്ന് വീണു അവളുടെ കുടുംബത്തിലെ എല്ലാവരും മരിച്ചിരുന്നു. അതിജീവിച്ചത് അവള് മാത്രം. ആരുമില്ലാത്ത കുഞ്ഞിനെ ദത്തെടുക്കാന്‍ സന്നദ്ധത അറിയിച്ച് നിരവധി ആളുകള്‍ എത്തിയെങ്കിലും കുഞ്ഞിനെ അയയുടെ പിതാവിന്റെ അമ്മാവന് ഏറ്റെടുക്കാമെന്ന് അറിയിച്ചു. ഭൂകമ്ബത്തില്‍ എല്ലാം നഷ്ടമായതോടെ ഒരു ടെന്റിലാണ് ഇദ്ദേഹവും കുടുംബവും കഴിയുന്നത്. പരിക്കുകളോടെ പുറത്തെടുത്ത കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
The post ഭൂകമ്ബത്തില്‍ രക്ഷപ്പെട്ട അത്ഭുത ശിശു… അവളെ ഇനി മുതല്‍ ‘ആയ’ എന്ന് വിളിക്കും appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]