ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി പരാതിക്കാരി രംഗത്ത്. റോയ് വയലാറ്റ് പെൺകുട്ടികൾക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുന്നത് കണ്ടു.
തനിക്ക് മയക്കുമരുന്ന് നൽകാൻ ശ്രമിച്ചത് അഞ്ജലിയാണ്. ഔഡി കാറിൽ നമ്പർ 18 ഹോട്ടലിൽ എത്തിച്ചത് ഇല്ലാത്ത മീറ്റിന്റെ പേരിലാണ്. പാർട്ടി ഹാളിൽ സീരിയൽ താരങ്ങളെയും കണ്ടു. അഞ്ജലിയും റോയിയുടെ സുഹൃത്ത് ഷൈജുവും കോള കുടിക്കാൻ നിർബന്ധിച്ചുവെന്നും പെൺകുട്ടി പറഞ്ഞു.
ആഫ്റ്റർ പാർട്ടി എന്ന പേരിൽ മൂന്നാം നിലയിലെ റൂമിൽ കൊണ്ടുപോയി. റൂമിൽ പെൺകുട്ടികളെയും യുവാക്കളെയും കണ്ടു. അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി വിശദീകരിച്ചു.
കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതിയിലാണ് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തിരിക്കുന്നത്. റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനെയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽവെച്ച് റോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു പീഡനം. പീഡന ദൃശ്യങ്ങൾ മറ്റു പ്രതികൾ ചേർന്ന് മൊബൈലിൽ പകർത്തി. പൊലീസിൽ പരാതി നൽകിയാൽ ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
കേസ് മോഡലുകളുടെ അപകട മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് കൈമാറിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]