മുംബൈ: അറബിക്കടലിൽ വൻ ലഹരിവേട്ട. ബോട്ടിൽ കടത്താൻ ശ്രമിച്ച 800 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു. വിപണിയിൽ ഏകദേശം 2000 കോടിയോളം വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
525 കിലോയോളം മുന്തിയ ഇനം ഹാഷിഷും 234 കിലയോളം ഉയർന്ന നിലവാരമുള്ള ക്രിസ്റ്റൽ മെതാംഫെറ്റാമൈനും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.
ഇന്ത്യൻ നാവിക സേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് വൻ ലഹരിമരുന്ന് ശേഖരം കണ്ടെടുത്തത്. ഇന്ത്യൻ നാവിക സേനയും എൻ.സി.ബിയും അടങ്ങുന്ന സംഘം പിന്തുടരുന്നത് മനസിലാക്കിയ സംഘം ഒരു ബോട്ട് ഉപേക്ഷിച്ച് മറ്റൊരു ബോട്ടിൽ രക്ഷപ്പെടുകയായിരുന്നു.
പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. പാകിസ്താനിൽ നിന്നാണ് മയക്കുമരുന്ന് എത്തിയതെന്നാണ് വിവരം. ബോട്ടിൽ ഉറുദു ഭാഷയിൽ എഴുത്തുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ട്.
എൻ.സി.ബിയുടെ ഓപ്പറേഷൻസ് യൂണിറ്റ് ഡയറക്ടർ ജനറൽ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.വൻ തോതിലുള്ള മയക്കുമരുന്ന് ശേഖരവുമായി രണ്ട് വലിയ ബോട്ടുകൾ അറബിക്കടലിൽ നിന്ന് ഗുജറാത്തിനെയോ മുംബൈയോ ലക്ഷ്യം വെച്ച് പോകുന്നതായി എൻ.സി.ബിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]