കൊല്ലം: കരുനാഗപ്പള്ളിയിലെ ലഹരി കടത്ത് കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം. ആലപ്പുഴ സ്വദേശികളായ ഇജാസ്, സജാദ് കരുനാഗപ്പള്ളി സ്വദേശികളായ ഷമീർ, തൗസീം എന്നിവർക്കാണ് കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം കരുനാഗപ്പള്ളിയിലെ ലഹരിക്കടത്ത് വിവാദത്തില്‍ ആലപ്പുഴയിലെ സിപിഐഎം നേതൃത്വം രണ്ട് തട്ടില്‍. പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത എ ഷാനവാസിനെതിരെ തെളിവില്ല എന്ന മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തില്‍ ഔദ്യോഗിക വിഭാഗത്തിന് അമര്‍ഷമുണ്ടെന്നാണ് സൂചന. നിരോധിത പാന്‍മസാല കടത്തിയ ലോറി ഷാനവാസിന്റേതാണെന്നും പ്രതികളില്‍ ചിലര്‍ക്ക് ഷാനവാസുമായി ബന്ധമുണ്ടെന്നും തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് നൽകിയതിനാണ് ആലപ്പുഴ നോർത്ത് ഏരിയാ സെൻറര്‍ അംഗം എ ഷാനവാസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. രണ്ട് കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാർട്ടി സസ്പെൻഷൻ നടപടി എടുത്തത്. വാഹനം വാങ്ങിയപ്പോഴും വാടകയ്ക്ക് കൊടുത്തപ്പോഴും പാർട്ടിയെ അറിയിച്ചില്ല. ഇക്കാര്യത്തിൽ വീഴ്ചയും ജാഗ്രത കുറവും ഉണ്ടായി.
The post കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ്: അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]