തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍. ഗുണനിലവാരം ഉറപ്പാക്കിയ റാഗി കര്‍ണാടകയിലെ എഫ്സിഐ ഗോഡൗണില്‍ നിന്ന് എത്തിച്ച് ഒരു കിലോ പാക്കറ്റുകളാക്കി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.
ശുചീകരിച്ച 687 മെട്രിക് ടണ്‍ റാഗിയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരിക. ആദ്യഘട്ടത്തില്‍ ഒരു പഞ്ചായത്തില്‍ ഒരു റേഷന്‍ കട വഴി റാഗി വിതരണം ചെയ്യും. അരിയും ഗോതമ്പും മുഖ്യഭക്ഷണമായ സംസ്ഥാനത്ത് റാഗിയുടെ സ്വീകാര്യത അറിഞ്ഞ ശേഷം വിതരണം വിപുലപ്പെടുത്തണോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളില്‍ കൂടുതല്‍ റേഷന്‍ കടകള്‍ വഴി റാഗി വിതരണം ചെയ്യും. ഗോതമ്പ് സംസ്ഥാനത്തിന് അനുവദിച്ച അതേ നിരക്കില്‍ തന്നെയായിരിക്കും റാഗിയും സംസ്ഥാനത്തിന് കേന്ദ്രം നല്‍കുക എന്നും മന്ത്രി പറഞ്ഞു.
The post റേഷന്‍ കടകളില്‍ ഗോതമ്പിന് പകരം റാഗി; ഒരു കിലോ പാക്കറ്റുകളാക്കി വിതരണം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]