തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ വീടിന് തീപിടിച്ചു. കാഞ്ഞിരംപാറ വാര്‍ഡില്‍ ദീപുവിന്റെ ഉടമസ്ഥതയിലുള്ള വീടിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി ഏഴരയോടാണ് സംഭവം. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. ഇന്നലെ രാത്രി ഏഴരയോട് കൂടിയാണ് സംഭവം. സംഭവം അറിഞ്ഞ് തിരുവനന്തപുരം അഗ്നിശമന നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റ്റി വിജയന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ അണച്ചു.
വീടിനകത്ത് ഉണ്ടായിരുന്ന ഫാന്‍, ഫ്രിഡ്ജ്, കട്ടില്, മേശ, സെറ്റി, വസ്ത്രങ്ങള്‍ എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു. അഗ്നിശമന സേന സംഭവ സ്ഥലത്ത് കൃത്യസമയത്ത് എത്തിയത് കൊണ്ട് സ്വര്‍ണ്ണാഭരണങ്ങളും പ്രമാണങ്ങളും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ കേടുപാടുകള്‍ കൂടാതെ തിരികെ ലഭിച്ചു.കൂടാതെ വീടിനകത്ത് രണ്ട് ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായിരുന്നു. അതും കൃത്യമായി അഗ്നിശമന സേന വീട്ടിന് പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടുത്ത കാരണം വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാവാം അഗ്നിബാധയ്ക്ക് കാരണമെന്ന് അഗ്നിശമന സേന പറയുന്നു.
The post ഷോർട്ട് സർക്യൂട്ടെന്ന് സംശയം; വീടിന് തീ പിടിച്ച് അഞ്ച് ലക്ഷം രൂപയുടെ നഷ്ടം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]