സ്വന്തം ലേഖിക
തിരുവനന്തപുരം: ലിംഗ വ്യത്യാസമില്ലാതെ അധ്യാപകരെ ടീച്ചര്‍ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവ്.
അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യാന്‍ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചര്‍.
ടീച്ചര്‍ വിളിയിലൂടെ തുല്യത നിലനിര്‍ത്താനും, കുട്ടികളോടുളള അടുപ്പം കൂട്ടാനും സ്നേഹാര്‍ദ്രമായ സുരക്ഷിതത്വം കുട്ടികള്‍ക്ക് അനുഭവിക്കാനും കഴിയുമെന്നാണ് ബാലാവകാശ കമ്മീഷന് അധ്യക്ഷന്‍ കെ.വി. മനോജ്കുമാര്‍, അംഗം സി. വിജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബഞ്ചിന്റെ ഉത്തരവിലുള്ളത്.
സര്, മാഡം തുടങ്ങിയ ഒരു പദവും ടീച്ചര്‍ പദത്തിനോ സങ്കല്‍പ്പത്തിനോ തുല്യമാകില്ലെന്നാണ് കമ്മീഷന് വിലയിരുത്തല്‍. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് ബാലവകാശ കമ്മീഷന് നിര്‍ദ്ദേശം നല്കി.
The post സര്, മാഡം, മാഷ് വിളി വേണ്ട… ; ലിംഗ വ്യത്യസമില്ലാതെ അധ്യാപകരെ ടീച്ചര്‍ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷന്; സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]