വിറ്റാമിന്‍ ഡിയുടെ കുറവ് പല രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വിറ്റാമിന്‍ ഡിയുടെ അഭാവം മൂലം ആളുകളില്‍ അള്‍ഷിമേഴ്സ് , ഡിമെന്‍ഷ്യ എന്നിവ വരാനുള്ള സാധ്യത വര്‍ധിച്ചതായി ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.ജര്‍മ്മനിയിലുളള 1,334 പേരിലാണ് ഈ ഗവേഷണം നടത്തിയത്.
ഈ ഗവേഷണത്തില്‍ പങ്കെടുത്തവരുടെ ശരാശരി പ്രായം 84 വയസ്സായിരുന്നു.ഈ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന ആളുകളെ ഗവേഷകര്‍ വര്‍ഷങ്ങളോളം പിന്തടര്‍ന്നു.ഇവരില്‍ 250 പേര്‍ക്ക് അല്‍ഷിമേഴ്സിന്റെ ഡിമെന്‍ഷ്യയുടെ പ്രശ്നങ്ങളും ഏകദേശം 209 പേര്‍ക്ക് അല്‍ഷിമേഴ്സ് ബാധിച്ചതായും കണ്ടെത്തി.
ഇതോടൊപ്പം 41 പേര്‍ക്ക് വാസ്കുലര്‍ ഡിമെന്‍ഷ്യയും ഉണ്ടായിരുന്നു.ജര്‍മ്മനിയില്‍ നടത്തിയ ഈ ഗവേഷണത്തിലൂടെ വിറ്റാമിന്‍ ഡിയുടെ കുറവ് ഡിമെന്‍ഷ്യ എന്ന രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വെളിപ്പെട്ടു. വിറ്റാമിന്‍ ഡിയുടെ അഭാവം മൂലം പ്രായമായവരില്‍ ഡിമെന്‍ഷ്യ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഈ ഗവേഷണം തെളിയിച്ചിട്ടുണ്ട്. വിറ്റാമിന്‍ ഡിയുടെ കുറവ് ഇല്ലാത്ത ആളുകള്‍ക്ക് പ്രായം കൂടുന്തോറും അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ എന്നിവ വരാനുളള സാധ്യത കുറവാണ്.
വിറ്റാമിന്‍ ഡി തലച്ചോറിന് അത്യന്താപേക്ഷിതം
വിറ്റാമിന്‍ ഡി തലച്ചോറിന് ഏറെ ഗുണം ചെയ്യുമെന്ന് ഈ ഗവേഷണത്തില്‍ വെളിപ്പെട്ടു.ഇത്
ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നു.മലിനീകരണം, കീടനാശിനികള്‍ തുടങ്ങിയ ഹാനികരമായ രാസവസ്തുക്കളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നതിലൂടെയാണ് ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തിന്റെ സാധ്യത വര്‍ദ്ധിക്കുന്നത്. ഇതോടൊപ്പം, പുകവലിയും അമിതമായ ജങ്ക് ഫുഡ് ഉപയോഗവും അള്‍ഷിമേഴ്സ് രോഗം വര്‍ദ്ധിപ്പിക്കുന്നതില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മസ്തിഷ്കത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് വിറ്റാമിന്‍ ഡി പ്രധാന പങ്ക് വഹിക്കുന്നു. ഇതോടൊപ്പം ശരീരത്തിലെ എല്ലുകളെ ബലപ്പെടുത്തുന്നതിനും വിറ്റാമിന്‍ ഡി അനിവാര്യമാണ്.
വിദഗ്ധരുടെ അഭിപ്രായത്തില്‍ 76 ശതമാനം ഇന്ത്യക്കാരിലും വിറ്റാമിന്‍ ഡിയുടെ കുറവ് കാണപ്പെടുന്നു. ശരിയായ ഭക്ഷണക്രമം പാലിക്കാതിരിക്കുക, വീടിനുള്ളില്‍ തന്നെ ഇരിക്കുക, മലിനീകരണം തുടങ്ങി നിരവധി കാരണങ്ങളാകാം ഇതിന് പിന്നിലെ കാരണം.എന്നാല്‍ ദിവസവും 30 മിനിറ്റ് സൂരപ്രകാശം ഏറ്റാല്‍ തന്നെ ഒരു ദിവസത്തേക്ക് മുഴുവന്‍ ആവശ്യമുളള വിറ്റാമിന്‍ ഡി ലഭിക്കും.
The post മറവിയെ ചെറുതായി കാണണ്ട, വിറ്റാമിന്‍ ഡിയുടെ കുറവ് വലിയ രോഗത്തിലേക്ക് നയിച്ചേക്കാം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]