
കൊച്ചി: കലൂരില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓയോ ഹോട്ടല്‍ മുറിയില്‍വച്ച് കുത്തിക്കൊന്നത് ക്രൂരമായ മാനസിക-ശാരീരിക പീഡനത്തിനു ശേഷമെന്നു ആണ് വെളിപ്പെടുത്തല്‍.
പീഡനത്തിന്റെ ദൃശ്യങ്ങള്‍ നൗഷിദ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. യുവതി ദുര്‍മന്ത്രവാദം നടത്തിയെന്നും നൗഷീദ് ആരോപിച്ചു. ഇകഴിഞ്ഞ ദിവസമാണ് രാത്രിയാണ് കലൂരിലെ ഹോട്ടല്‍ മുറിയില്‍ രേഷ്മ സുഹൃത്ത് നൗഷീദിന്റെ കുത്തേറ്റ് മരിച്ചത്.
പീഡനം സഹിക്കാനാകാതെ വന്നതോടെ രേഷ്മ തന്നെ കൊല്ലാന്‍ നൗഷീദിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ, നൗഷീദ് കൈയില്‍ കരുതിയ കത്തിയെടുത്ത് രേഷ്മയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ കഴുത്തിന് പിന്നില്‍ കുത്തേറ്റ രേഷ്മ സംഭവസ്ഥലത്ത് വച്ച് മരിച്ചു.
പകമൂലമാണ് രേഷ്മയെ കൊലപ്പെടുത്തിയതെന്നായിരുന്നു നൗഷീദ് ആദ്യം പൊലീസില്‍ മൊഴി നല്‍കിയത്. തന്റെ ശാരീരികസ്ഥിതിയെ കുറിച്ച് സുഹൃത്തുക്കളോട് യുവതി അപകീര്‍ത്തികരമായി പറഞ്ഞു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നായിരുന്നു നൗഷീദിന്റെ മൊഴി.
പൊലീസ് എത്തുമ്ബോള്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഇവിടെ നിന്നുതന്നെയാണ് നൗഷിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുൻപും കൊലപാതകശ്രമത്തില്‍ ഉള്‍പ്പെട്ട പ്രതിയാണ് നൗഷിദ് എന്നാണ് പൊലീസ് നല്കുന്ന വിവരം.
ഇതെല്ലാം പറഞ്ഞായിരുന്നു നൗഷിദ് രേഷ്മയെ മാനസികമായി പീഡിപ്പിച്ചത്. അതിനിടയില്‍ ശാരീരിക പീഡനങ്ങളുമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മാനസിക- ശാരീരിക പീഡനം സഹിക്കാനാകാതെ വന്നതോടെ രേഷ്മ തന്നെ കൊല്ലാന്‍ നൗഷീദിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ, നൗഷീദ് കൈയില്‍ കരുതിയ കത്തിയെടുത്ത് രേഷ്മയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ കഴുത്തിന് പിന്നില്‍ കുത്തേറ്റ രേഷ്മ സംഭവസ്ഥലത്ത് വച്ച് മരിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]