
സ്വന്തം ലേഖക
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം ആർദ്രത ഫെലോഷിപ്പും ആശ്രയയും ചേർന്ന് 148 വൃക്കരോഗികൾക്ക് നൽകി.
റവ. ഫാ.മാണി പുതിയിടം (വികാരി കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ച്), എ കെ ശ്രീകുമാർ (ചീഫ് എഡിറ്റർ തേർഡ് ഐ ന്യൂസ്), എം.സി. ചെറിയാൻ, സിസ്റ്റർ ശ്ലോമ്മോ എന്നിവർ ആശംസകൾ അർപ്പിച്ചു.
എല്ലാ മാസവും ഡയലിസിസ് കിറ്റ് നൽകുന്നതിന് സാമ്പത്തിക സഹായം നൽകുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു.
The post ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി; ഡോ. ജയകുമാർ ടി.ആർ ഉദ്ഘാടനം നിർവഹിച്ചു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]