
തിരുവനന്തപുരം∙ കേരള
ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കുണ്ടറ കാഞ്ഞിരക്കോട് തെങ്ങുവിള വീട്ടില്‍ ജെയ്സണ്‍ അലക്സ് (48)
സംഭവത്തിനു പിന്നില്‍ മേല്‍ ഉദ്യോഗസ്ഥരുടെ സമ്മര്‍ദമാണെന്ന ആരോപണവുമായി കുടുംബം. 6 കോടിയുടെ ബില്ലില്‍ ഒപ്പിടാന്‍ സമ്മര്‍ദമുണ്ടായതായി ജെയ്സന്റെ അമ്മ ജമ്മ അലക്സ് പറഞ്ഞു.
ബില്ലില്‍ പ്രശ്നങ്ങളുണ്ടെന്നും ഒപ്പിട്ടാല്‍ കുടുങ്ങുമെന്നും മകന് പറഞ്ഞിരുന്നതായി അമ്മ ആരോപിച്ചു.
ഇന്നു രാവിലെയാണ് ജെയ്സണ്‍ അലക്സിനെ പുല്ലാന്നിവിള കടവന്കോട്ടുകോണം ബഥേലിലെ വീട്ടിൽ ജീവന് ഒടുക്കിയ നിലയില്‍ കണ്ടെത്തിയത്. അധ്യാപികയായ ഭാര്യയും മക്കളും സ്കൂളില്‍ പോയ സമയത്തായിരുന്നു സംഭവം.
രാവിലെ തിരുവനന്തപുരത്തുള്ള ടെലികമ്യൂണിക്കേഷന്‍ ഓഫിസില്‍ എത്തിയ ജെയ്സണ്‍ ഡ്യൂട്ടിക്കിടയില്‍ 9 മണിയോട് സഹപ്രവര്‍ത്തകരോട് ഒന്നും പറയാതെ ബൈക്കുമെടുത്ത് പോയി. ജെയ്സണ്‍ ബൈക്കില്‍ പോകുന്നതു സിസിടിവി ക്യാമറയിലൂടെ കണ്ട
ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇരു ചക്രവാഹനത്തില്‍ ജയ്സണ്‍ താമസിക്കുന്ന പുല്ലാന്നിവിളയിലെ വീട്ടില്‍ എത്തി. ചാരിയിട്ട
നിലയില്‍ കണ്ട മുന്‍ വാതില്‍ തുറന്നപ്പോള്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പൊന്നും പൊലീസ് കണ്ടെത്തിയിട്ടില്ല. കുണ്ടറ സ്വദേശിയായ ജെയ്സണ്‍ അലക്സ് മൂന്നു വര്‍ഷം മുന്‍പാണ് പുല്ലാന്നിവിളയ്ക്കു സമീപം കടവന്‍ കോട്ടുകോണത്ത് വീടു വച്ചു താമസമാക്കിയത്.
റിട്ട. അധ്യാപിക ജമ്മ അലക്സാണ്ടറുടെയും പരേതനായ അലക്സാണ്ടറുടെയും മകനാണ്.
ഭാര്യ സോമി ജെയ്സണ്‍ അധ്യാപികയാണ്. മക്കള്‍: ആല്‍മി, ആന്‍സി.
കേന്ദ്രമന്ത്രി അമിത്ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ജെയ്സണ്‍ രാവിലെ 6 മണിക്ക് വീട്ടില്‍ നിന്നിറങ്ങി ഓഫിസില്‍ എത്തിയത്.
അസ്വാഭാവിക മരണത്തിനു കഴക്കൂട്ടം പൊലീസ് കേസ് എടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]