
കൊച്ചി∙ പാമ്പുകടി ഉള്‍പ്പെടെയുള്ളവയിൽനിന്നു വിദ്യാർഥികളെ സംരക്ഷിക്കാനുള്ള സുരക്ഷാ മാർഗനിർദേശങ്ങളുടെ കരടെങ്കിലും സർക്കാർ സമർപ്പിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന്
. സുരക്ഷ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ ഒട്ടേറെ പോരായ്മകൾ ഉണ്ടെന്നും വിവിധ വകുപ്പുകളുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തണമെന്നും കഴിഞ്ഞ മാസം 5ന് കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ചിരുന്നു.
എന്നാൽ ഇന്നലെ കേസ് പരിഗണിച്ചപ്പോൾ കൈമലർത്തി. തുടർന്ന് തദ്ദേശം, ആരോഗ്യം, വനം, വിദ്യാഭ്യാസ വകുപ്പുകളുടെ യോഗം വിളിച്ച് സ്കൂളുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട
സമഗ്രമായ മാർഗനിർദേശങ്ങൾ തയാറാക്കാൻ ചീഫ് സെക്രട്ടറിക്ക് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് നിർദേശം നൽകി.
2019ൽ വയനാട് സുൽത്താൻ ബത്തേരിയിലെ സ്കൂളിൽ വിദ്യാർഥിനി പാമ്പു കടിയേറ്റു മരിച്ചതിനെത്തുടർന്ന് വിദ്യാർഥികളുടെ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ ഹർജിയും കോടതി സ്വമേധയാ എടുത്തു കേസുമാണ് ഹൈക്കോടതി മുമ്പാകെയുള്ളത്.
ഇക്കഴിഞ്ഞ ജൂൺ 5ന് കേസ് പരിഗണിച്ചപ്പോൾ സ്കൂളുകളിലെ സുരക്ഷ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലർ സർക്കാർ സമർപ്പിച്ചിരുന്നു. എന്നാൽ ഇതിൽ ഒട്ടേറെ പോരായ്മകൾ കോടതി ചൂണ്ടിക്കാട്ടി.
വിദ്യാർഥികൾക്കുള്ള വൈദ്യസഹായം, പരിശീലനം തുടങ്ങി ഉത്തരവാദിത്തങ്ങളുടെ ഭാരമെല്ലാം സ്കൂളിനു മേൽ അടിച്ചേൽപ്പിക്കുന്നതായിരുന്നു സർക്കുലറിലെ നിർദേശങ്ങൾ.
എന്നാൽ തദ്ദേശ, ആരോഗ്യ,
സഹകരണമില്ലാതെ കാര്യങ്ങൾ നടത്താനും സാധിക്കില്ല. എല്ലാ സ്കൂളുകളും സുരക്ഷാ ഓഡിറ്റ് നടത്തണമെന്നാണ് സർക്കുലറിൽ പറയുന്നത്.
എന്നാൽ തദ്ദേശ വകുപ്പിലെ അസി. എൻജിനീയർക്കാണ് സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, സുപക് തുടങ്ങിയവയുടെ ചുമതല.
സ്കൂളിൽ ഫസ്റ്റ് എയ്ഡ് കിറ്റ് ഉണ്ടായിരിക്കണമെന്നും സിപിആർ ഉൾപ്പെടെ നൽകാൻ രണ്ട് ജീവനക്കാർക്കെങ്കിലും പരിശീലനം നൽകണമെന്നും സർക്കുലറിൽ പറയുന്നുണ്ട്, എന്നാൽ ഇത് സ്കൂളുകളുടെ സുരക്ഷ സംബന്ധിച്ചുള്ള കേന്ദ്രസർക്കാർ മാർഗനിർദേശങ്ങളിൽ തന്നെ പറയുന്നതാണ്. അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായ വൈദ്യ സഹായം നൽകുന്നതിനുള്ള സ്കൂളുകൾ പദ്ധതി രൂപീകരിക്കണമെന്നു പറയുന്നതിനു പകരം ഒരു മാതൃകാ പദ്ധതിയെങ്കിലും സർക്കാര്‍ ഉണ്ടാക്കി നൽകണം എന്നതടക്കമുള്ള നിർദേശങ്ങളായിരുന്നു ഹൈക്കോടതി നൽകിയിരുന്നത്.
കേസ് പരിഗണിച്ചപ്പോൾ സർക്കുലര്‍ ചീഫ് സെക്രട്ടറി പരിഗണിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ തങ്ങൾ വ്യക്തമാക്കിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
വീണ്ടും കേസ് പരിഗണിക്കുമ്പോൾ മാർഗനിർദേശങ്ങളുടെ ഒരു കരട് എങ്കിലും സമർപ്പിക്കും എന്നു കരുതി ഇതൊരു ഉത്തരവായി പ്രഖ്യാപിച്ചില്ലെന്നും കോടതി പറഞ്ഞു. സ്കൂളുകൾ തുറന്നു പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ സുരക്ഷ സംബന്ധിച്ച് മാർഗനിർദേശങ്ങൾ കൊണ്ടുവരേണ്ടതുണ്ട്.
എന്നാൽ ബന്ധപ്പെട്ട എല്ലാവരുടേയും യോഗം വിളിക്കാൻ ചീഫ് സെക്രട്ടറി തീരുമാനിച്ചിട്ടുണ്ടെന്നാണ് തനിക്കുള്ള അറിവെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.
ഇതോടെയാണ് ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിക്കണമെന്നും വീണ്ടും കേസ് പരിഗണിക്കുന്ന ജൂലൈ 28ന് മാർഗനിർദേശങ്ങള്‍ സമർപ്പിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]