
ആലപ്പുഴ ∙ ചെന്നിത്തല നവോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നേഹയുടെ മരണം
പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിഷാദം ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് പൊലീസ് നിഗമനം.
നേഹയുടെ മുറിയിൽ നിന്നും കണ്ടെത്തിയ ഡയറിയുടെ ചില ഭാഗങ്ങളിൽ മരണത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. കുരിശ് ചിഹ്നം വരച്ച് ‘ഡെത്ത്’ എന്നാണ് ഡയറിയുടെ ഒരു ഭാഗത്ത് എഴുതിയിരിക്കുന്നത്.
താൻ ഒറ്റയ്ക്കാണെന്ന് സൂചന നൽകുന്ന വാചകങ്ങൾ ഡയറിയുടെ പലഭാഗങ്ങളിലും ഉണ്ട്. എന്നാൽ ആത്മഹത്യ ചെയ്യുമെന്ന് ഒരിടത്തും എഴുതിയിട്ടില്ല.
ആത്മഹത്യ കുറിപ്പെന്ന് കരുതുന്ന കുറിപ്പ് ഡയറിയ്ക്കുള്ളിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
സുഹൃത്തുക്കൾക്കുള്ള ഉപദേശങ്ങളാണ് ഈ കുറിപ്പിലുള്ളത്. എല്ലാ ശരിയാകുമെന്നും വിഷാദത്തിലേക്ക് ആരും പോകരുതെന്നുമാണ് കുറിപ്പ്.
സംഭവത്തിൽ മാന്നാർ പൊലീസ് നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്നലെ പുലർച്ചെ നാലിനാണ് സ്കൂൾ ഹോസ്റ്റലിലെ ശുചിമുറിയിലേക്കു പോയ വിദ്യാർഥിനി സ്റ്റെയർകെയ്സിന്റെ കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ നേഹയെ കണ്ടത്. ബാസ്കറ്റ്ബോൾ കളിക്കാരിയായ നേഹയെ ബുധനാഴ്ച വൈകിട്ടു സ്കുളിൽ നടത്തിയ ട്രയൽസിൽ ക്ലസ്റ്റർ മത്സരത്തിലേക്കു തിരഞ്ഞെടുത്തിരുന്നു.
തുടർന്നു നടന്ന സാസ്കാരിക പരിപാടിയിലും സജീവമായി പങ്കെടുത്തിരുന്നു. നേഹ പഠനത്തിൽ മിടുക്കിയായിരുന്നെന്ന് അധ്യാപകർ പറയുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം വൈകിട്ടോടെ ആറാട്ടുപുഴയിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.
ഏഴാം ക്ലാസ് വിദ്യാർഥിനി നീബ സഹോദരിയാണ്. മാന്നാർ എസ്എച്ച്ഒ ഡി.രജീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് ടീമും സ്ഥലത്തെത്തി പരിശോധന നടത്തി.
വിവരമറിഞ്ഞ് മന്ത്രി സജി ചെറിയാനും കൊടിക്കുന്നിൽ സുരേഷ് എംപിയും സ്കൂളിലെത്തി അധികൃതരുമായി സംസാരിച്ചു. സംഭവത്തെപ്പറ്റി അന്വേഷണം നടത്തണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]