
മുംബൈ ∙ 6 മലയാളികൾ ഉൾപ്പെടെ 209 പേരുടെ മരണത്തിനിടയാക്കിയ
ലോക്കൽ ട്രെയിൻ സ്ഫോടന പരമ്പര നടന്നിട്ട് ഇന്നു 19 വർഷം. 2006 ജൂലൈ 11നു 15 മിനിറ്റിന്റെ ഇടവേളയിൽ 7 ലോക്കൽ ട്രെയിനുകളിലായിരുന്നു നഗരത്തെ നടുക്കിയ സ്ഫോടന പരമ്പരയുണ്ടായത്.
എഴുന്നൂറിലേറെപ്പേർക്കാണു പരുക്കേറ്റത്.
ഒട്ടേറെപ്പേർ ഓഫിസിൽനിന്നു വീടുകളിലേക്കു മടങ്ങുന്ന സന്ധ്യാനേരത്തായിരുന്നു സ്ഫോടനങ്ങളെന്നതു ദുരന്തത്തിന്റെ ആഘാതം കൂട്ടി. പശ്ചിമ റെയിൽവേക്കു കീഴിലെ വെസ്റ്റേൺ ലോക്കൽ ലൈനിലായിരുന്നു സ്ഫോടനങ്ങൾ.
പ്രഷർ കുക്കർ ബോംബുകളാണ് ഉപയോഗിച്ചിരുന്നത്.
വൈകിട്ട് 6.24നു ഖാർറോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു ആദ്യ സ്ഫോടനം. ബാന്ദ്ര, ജോഗേശ്വരി, മാഹിം, മീരാറോഡ്, മാട്ടുംഗ, ബോറിവ്ലി എന്നിവിടങ്ങളിലായിരുന്നു തുടർസ്ഫോടനങ്ങൾ.
കേസിൽ ഇന്ത്യൻ മുജാഹിദീൻ സംഘടനയിലെ 13 പേരെ മഹാരാഷ്ട്ര ഭീകരവിരുദ്ധ േസന അറസ്റ്റ് ചെയ്തു.
2015 ഒക്ടോബറിൽ 5 പ്രതികൾക്കു വധശിക്ഷയും 7 പേർക്കു ജീവപര്യന്തവും വിധിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]