
പട്ന: ബിഹാറില്‍ 45കാരിയെ ക്രൂരമായി കൊലപ്പെടുത്തി. ഭൂമി തര്‍ക്കത്തിന്റെ പേരില്‍ സുലേഖ ദേവിയെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. വികൃതമായ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഖഗാരിയ ജില്ലയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം.
സ്വകാര്യഭാഗത്ത് പരിക്കുണ്ട്. നാവ് മുറിച്ച നിലയിലാണ്. കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചതായും പൊലീസ് പറയുന്നു.
പാടത്ത് പണിയെടുക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ നാലംഗ അക്രമി സംഘം യുവതിയെ ആക്രമിച്ചത്. ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം അക്രമിസംഘം കത്തി ഉപയോഗിച്ച് യുവതിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു. തുടര്‍ന്ന്് നാവ് മുറിച്ചെടുത്തതായും സ്വകാര്യഭാഗം വികൃതമാക്കിയതായും ദൃക്സാക്ഷികള്‍ പറഞ്ഞതായി പൊലീസ് പറയുന്നു.
യുവതി തത്ക്ഷണം തന്നെ മരിച്ചു. അയല്‍വാസികളായ അഞ്ചുപേരാണ് യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ എന്ന് സുലേഖ ദേവിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സുലേഖ ദേവിയുടെ കുടുംബത്തിന് അയല്‍വാസികളുമായി നീണ്ടക്കാലമായി ഭൂമി തര്‍ക്കം ഉണ്ട്. ഭൂമി തര്‍ക്കം നിലവില്‍ കോടതിയുടെ മുന്നിലാണ്. ഇതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.
9 വര്‍ഷം മുന്‍പ് സുലേഖ ദേവിയുടെ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും സമാനമായ രീതിയിലാണ് അയല്‍വാസികള്‍ കൊലപ്പെടുത്തിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കേസില്‍ പ്രതികള്‍ ജാമ്യത്തില്‍ കഴിയുമ്ബോഴാണ് മറ്റൊരു കൊലപാതകമെന്ന് പൊലീസ് പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുത്തു. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]