കേന്ദ്രത്തിലെ 1558 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. മൾട്ടി ടാസ്കിംഗ് (നോൺ ടെക്നിക്കൽ) സ്റ്റാഫ്, ഹവൽദാർ (സിബിഐസി & സിബിഎൻ) തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. 18-27 വയസുവരെയാണ് പ്രായപരിധി.
സെപ്റ്റംബറിലായിരിക്കും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ഇംഗ്ലീഷ്,ഹിന്ദി കൂടാതെ മലയാളം ഉൾപ്പെടെയുള്ള 13 പ്രാദേശിക ഭാഷകളിലും പരീക്ഷ എഴുതാവുന്നതാണ്. ജൂലൈ 21-നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. എസ്എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
സ്ത്രീകൾ, എസ് സി/എസ് ടി വിഭാഗത്തിൽപ്പെട്ടവർ, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസിൽ ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് https://ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 080-25502520, 9483862020 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
The post 1558 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ; മലയാളത്തിലും പരീക്ഷ നടത്തും; വിവരങ്ങൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]