
വടക്കന്‍ ഇറ്റലിയിലെ മിലാന്റെ മധ്യഭാഗത്ത് സ്ഫോടനത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു, ഒരാള്‍ക്ക് പരിക്കേറ്റതായി അഗ്നിശമനസേന അറിയിച്ചു. മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഓക്സിജന്‍ ഗ്യാസ് കാനിസ്റ്ററുകള്‍ കടത്തുകയായിരുന്ന വാനില്‍ നിന്നാണ് സ്ഫോടനം ഉണ്ടായതെന്ന് സംശയിക്കുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പറഞ്ഞു. പുറത്തുവന്ന ടെലിവിഷന്‍ ദൃശ്യങ്ങളില്‍ പുക ഉയരുന്നത് കാണാം.
കത്തുന്ന കാറുകള്‍ ഉടന്‍ കെടുത്തിയപ്പോള്‍ സമീപത്തെ കെട്ടിടങ്ങളുടെ ജനാലകളില്‍ നിന്ന് പുക ഉയരുന്നത് കണ്ടു.
ഒരു പ്രൈമറി സ്കൂളും ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടവും ഒഴിപ്പിച്ചതായി കൊറിയര്‍ ഡെല്ല സെറ പത്രം പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]