
ഡല്‍ഹി മെട്രോ കോച്ചിന്റെ തറയില്‍ ഇരുന്നുകൊണ്ട് യുവ ദമ്പതികള്‍ പരസ്പരം ചുംബിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പലതരത്തിലുള്ള പ്രതികരണങ്ങളാണ് ഇതുസംബന്ധിച്ച് വരുന്നത്. മെട്രോ കോച്ചിന്റെ തറയില്‍ ഇരിക്കുന്ന ആണ്‍കുട്ടിയുടെ മടിയില്‍ പെണ്‍കുട്ടി കിടക്കുന്നതാണ് വീഡിയോയിലുള്ളത്.
വീഡിയോ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ രോഷാകുലരാക്കി, ദമ്പതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിഎംആര്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി മെട്രോ കോച്ചുകളില്‍ ചിത്രീകരിച്ച നിരവധി വീഡിയോകള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വൈറലായിരുന്നു.
അതേസമയം, ഡല്‍ഹി മെട്രോ ഉപയോഗിക്കുമ്പോള്‍ തങ്ങളുടെ യാത്രക്കാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സമൂഹത്തില്‍ സ്വീകാര്യമായ എല്ലാ സാമൂഹിക മര്യാദകളും പ്രോട്ടോക്കോളുകളും പാലിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഡിഎംആര്‍സി പ്രസ്താവനയില്‍ പറഞ്ഞു.
‘യാത്രക്കാര്‍ അസ്വാസ്ഥ്യമുണ്ടാക്കുന്നതോ മറ്റ് സഹയാത്രികരുടെ സംവേദനക്ഷമതയെ വ്രണപ്പെടുത്തുന്നതോ ആയ ഏതെങ്കിലും അശ്ലീല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. ഡിഎംആര്‍സിയുടെ ഓപ്പറേഷന്‍സ് & മെയിന്റനന്‍സ് ആക്ട്, സെക്ഷന്‍ 59 പ്രകാരം അശ്ലീലത്തെ ശിക്ഷാര്‍ഹമായ കുറ്റമായി പട്ടികപ്പെടുത്തിയിരിക്കുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]