
അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപം ഇന്നുപുലര്‍ച്ചെയുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് അഞ്ച് പേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു.
അമൃത്സറിലെ ഹെറിറ്റേജ് സ്ട്രീറ്റിന് സമീപം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് തീവ്രത കുറഞ്ഞ സ്ഫോടനം ഉണ്ടായത്. അഞ്ച് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണിത്.
അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപമുള്ള ഗുരു രാംദാസ് സറായിയുടെ ശുചിമുറിയിലാണ് സ്ഫോടകവസ്തു ശേഖരിച്ചത്.
സ്ഫോടകവസ്തു നിര്‍മ്മിക്കാനുള്ള സാമഗ്രികള്‍ സാധാരണയായി പടക്കങ്ങളില്‍ ഉപയോഗിക്കാറുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
നിരീക്ഷണ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്തി; ആസാദ്വീര്‍ സിംഗ്, അമ്രിക് സിംഗ്, സാഹിബ് സിംഗ്, ഹര്‍ജിത് സിംഗ്, ധര്‍മീന്ദര്‍ സിംഗ്. സാഹിബും ഹര്‍ജിത്ത്, ധര്‍മീന്ദര്‍ എന്നിവരാണ് അറസ്റ്റിലായത്.
.
അമരിക്കിന്റെ ഭാര്യയെ ചോദ്യം ചെയ്തു വരികയാണെന്നും അവരുടെ പങ്ക് പരിശോധിച്ചു വരികയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു. സ്ഫോടനം നടത്തിയത് ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്നും അന്വേഷിക്കുന്നുണ്ട്.
ആദ്യ സ്ഫോടനം മെയ് ആറിനും രണ്ടാമത്തേത് തിങ്കളാഴ്ചയുമാണ് ഉണ്ടായത്.
നഗരത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഗോള്‍ഡന്‍ ടെമ്പിളിന് സമീപമുള്ള ഹെറിറ്റേജ് സ്ട്രീറ്റില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയാണ് ഇന്ന് നടന്ന തീവ്രത കുറഞ്ഞ സ്ഫോടനത്തിന്റെ സ്ഥലം. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) പഞ്ചാബ് പൊലീസും സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഫോറന്‍സിക് സാമ്പിളുകള്‍ ശേഖരിച്ചു.
സ്ഫോടനത്തില്‍ ട്രിഗറിംഗ് മെക്കാനിസം ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമൃത്സറിലെ ഹെറിറ്റേജ് സ്ട്രീറ്റില്‍ നടന്ന രണ്ട് സ്ഫോടനങ്ങള്‍ക്ക് ഉപയോഗിച്ച സ്ഫോടകവസ്തു രണ്ട് ഹെല്‍ത്ത് ഡ്രിങ്ക് ക്യാനുകളില്‍ നിറച്ചിരുന്നു.
തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.
ഡിറ്റണേറ്ററൊന്നും കണ്ടെത്തിയില്ല, സ്ഫോടനത്തിന് ഉപയോഗിച്ച സ്ഫോടകവസ്തു കണ്ടെയ്നറില്‍ സൂക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു.
മേയ് 6ന് നടന്ന സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചില കെട്ടിടങ്ങളുടെ ഗ്ലാസുകള്‍ പൊട്ടുകയും ചെയിരുന്നു. The post അമൃതസർ സുവർണക്ഷേത്രം സ്ഫോടനം അഞ്ചുപേര്‍ അറസ്റ്റില്‍ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]