സ്വന്തം ലേഖിക
മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശന്.
ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമായണ് നിയമലംഘനങ്ങള്‍ നടത്തിയതെന്നാണ് ദിനേശന്റെ മൊഴി.
നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കില്‍ കയറ്റിയും സര്‍വീസ് നടത്തിയതായും ദിനേശന് മൊഴി നല്കി.
അപകടത്തിന് ഇടയാക്കിയ ബോട്ടിലെ സഹായികളായ മൂന്ന് പേരെ കൂടി ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. അപ്പു, അനില്‍, ബിലാല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
റിമാന്‍ഡിലുള്ള ബോട്ടുടമ നാസറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി സര്‍വീസ് നടത്താന്‍ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച സഹായങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ നാസറിനെ ചോദ്യം ചെയ്യേണ്ടതുണ്ട്.
അറസ്റ്റിലായ ബോട്ട് സ്രാങ്ക് ദിനേശനെ പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു. ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിയെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
The post താനൂര്‍ ബോട്ട് ദുരന്തം; നിയമലംഘനങ്ങള്‍ നടത്തിയത് ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയും; നിര്‍ണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശന്; മൊഴി പുറത്ത്….. appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]