
ഷാറൂഖാന്റെ മകനാണ് ആര്യൻ ഖാൻ. ഇദ്ദേഹത്തിനെതിരെ ഒരു മയക്ക് മരുന്ന് കേസ് ഉണ്ടായിരുന്നു. ഇതു വലിയ രീതിയിൽ ബോളിവുഡിൽ വിവാദമായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ കേസിൽ നിന്നെല്ലാം മുക്കി നേടിയിരിക്കുകയാണ് ആര്യൻ ഖാൻ. പിതാവ് ഷാറൂഖ് ഖാൻ പണം ഉപയോഗിച്ച് കൊണ്ട് ആണ് കേസ് ഒത്തുതീർപ്പ് ആക്കിയത് എന്ന് തരത്തിൽ ഗോസിപ്പുകൾ ഉണ്ട്.
അതേസമയം ആര്യൻ ഖാന്റെ മയക്കുമരുന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്റെ ഇപ്പോഴത്തെ അവസ്ഥ അറിയുമോ? ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും നീക്കി എന്നാണ് അറിയാൻ സാധിക്കുന്നത്. കേസ് ആദ്യം അന്വേഷിച്ചാൽ കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥനെ ആണ് സർവീസിൽ നിന്നും നീക്കിയത്. വിശ്വാ വിജയ് സിംഗ് എന്ന ഉദ്യോഗസ്ഥനെയാണ് എൻസിബി അന്വേഷണത്തിന് പിന്നാലെ നീക്കിയത്.
ആഡംബര കപ്പലിൽ നടന്ന പാർട്ടിയിൽ ലഹരി വസ്തുക്കൾ കണ്ടെത്തി എന്ന് ആരോപിച്ചുകൊണ്ട് ആയിരുന്നു ആര്യനെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ പിന്നീട് ഈ കേസിൽ ഇദ്ദേഹത്തിന് ക്ലീൻചിറ്റ് ലഭിക്കുകയായിരുന്നു. ഈ സമയം മുംബൈ ഓഫീസിലെ സൂപ്രണ്ട് ആയിരുന്നു വിശ്വ വിജയി സിംഗ്. ആര്യൻ ഖാന് ക്ലീൻചിറ്റ് ലഭിച്ച സാഹചര്യത്തിൽ ആയിരുന്നു ഇയാളെ ആദ്യം സസ്പെൻഡ് ചെയ്തത്. നിരവധി അഴിമതി ആരോപണങ്ങൾ ആയിരുന്നു ഇയാളുടെ മേൽ ഉണ്ടായിരുന്നത്. 2019 മുതൽ തന്നെ ഇയാൾക്കെതിരെ പലതരത്തിലുള്ള കേസുകൾ നിലവിലുണ്ടായിരുന്നു.
ഇതിൻറെ എല്ലാം റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇയാളെ സർവീസിൽ നിന്നും നീക്കിയിരിക്കുന്നത്. ഇതുകൂടാതെ വിശ്വനാഥ് തിവാരി എന്ന മറ്റൊരാളെ കൂടി സസ്പെൻഡ് ചെയ്തിട്ടുണ്ട്. മേൽ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ സിംഗപ്പൂരിലേക്ക് പോയി എന്ന കേസിൽ ആണ് ഇയാളെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]