

അങ്കമാലി കുറുമശ്ശേരിയില്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശേരി സ്വദേശി വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെയാണ് കൊല നടന്നത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പക കാരണമെന്നാണ് സൂചന. 2019ല്‍ ‘അത്താണി ബോയ്സ്’ ഗുണ്ടാനേതാവ് ബിനോയിയെ കൊന്ന കേസില്‍ പ്രതിയാണ് വിനു.