
ഡല്‍ഹി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വന്‍ കുതിച്ച് ചാട്ടത്തിനാണ് ബിജെപി ഒരുങ്ങുന്നതെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. ബിജെപിയ്ക്ക് എല്ലാ മണ്ഡലങ്ങളിലും വോട്ട് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ കേരള ജനത മോദി ഒറ്റത്തവണ അത്ഭുതം മാത്രമെന്ന് കരുതി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതി. എന്നിട്ടും വോട്ട് വിഹിതം വര്‍ധിപ്പിക്കാനായി. ഇപ്പോള്‍ എല്ലാവര്ക്കും അറിയാം മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന്. മോദി ഒരു പക്ഷഭേതവും സംസ്ഥാനങ്ങളോട് കാണിക്കുന്നില്ല. ജാതി-മത -രാഷ്ട്രീയ താല്പര്യങ്ങള് ഇല്ലാതെയാണ് മോദി പോകുന്നത്, ഇത് കേരള ജനതയും മനസിലാക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത് ബിജെപി ക്ക് അനുകുലമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ബിഷപ്പുമാരെ മാത്രമല്ല തങ്ങള്‍ കാണുന്നത്, ഈസ്റ്റര്‍ ദിവസം ഒരു ലക്ഷം ക്രൈസ്തവരെയാണ് ബി ജെ പി നേതാക്കള്‍ വീട്ടില്‍ പോയി കണ്ടത്. എല്ലാവര്ക്കും വികസനം എന്നതാണ് മുദ്രാവാക്യം. തങ്ങള്‍ വന്ന് കാണുന്നതില്‍ ക്രൈസ്തവര്‍ നല്ല സന്തോഷത്തിലാണ്. നാഗാലന്റ് 100 ശതമാനം ക്രൈസ്തവരാണ്
അവിടേയും ബി ജെ പി ക്ക് മുന്നേറാനായി. മോദി ഭരണത്തില്‍ ക്രൈസ്തവരും മുസ്ലീങ്ങളും അരക്ഷിതരല്ല. ഒമ്പത് വര്‍ഷത്തെ നല്ല അനുഭവം വിലയിരുത്തണം. റബര്‍ കര്‍ഷകര്‍ക്ക് അനുകൂല നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നത്.
പൂനെയില്‍ ആയത് കൊണ്ട് മാത്രമാണ് അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. എല്ലാം തന്നോട് ചര്‍ച്ച ചെയ്തിരുന്നു. അനില്‍ ആന്റണി അതിന് ശേഷം വന്ന് കണ്ടിരുന്നു. ബ്രഹ്മപുരം കൂടുതല്‍ അഴിമതി കഥകള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. തന്റെ പക്കല്‍ തെളിവുകള്‍ ഉണ്ട്. ഘട്ടം ഘട്ടമായി എല്ലാം പുറത്ത് വരും. ബ്രഹ്മപുരം എല്‍ ഡി എഫ് യു ഡി എഫ് കൂട്ട് കെട്ടാണ്. ഉപകരാര്‍ ലഭിച്ചത് കോണ്‍ഗ്രസ് നേതാവിന്റെ മകനാണ്. ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. സിബിഐ അന്വേഷണം വേണമെന്ന് പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net