
തിരുവമ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ ചീങ്കല്ലേൽ ബെന്നിയുടെ ജീവൻ രക്ഷിച്ച വിപിൻ തോമസിനെ കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുട നേതൃത്വത്തിൽ ആദരിച്ചു. പശുവിനെ തീറ്റിക്കൊണ്ടിരുന്ന ബെന്നിയെ കാട്ടുപന്നി ആക്രമിക്കുന്നതു കണ്ട വിപിൻ സ്വന്തം ജീവൻ.പോലും പണയം വച്ച് പന്നിയെ കീഴടക്കി ബെന്നിയുടെ ജീവൻ രക്ഷിച്ചു. വിപിനും ഇതിനിടയിൽ പരിക്കേറ്റു. വിപിൻ തോമസ് വിമുക്ത ഭടൻ ആണ് , കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വാഴേപറമ്പിൽ ആധ്യക്ഷം വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ വിപിൻ തോമസിനെ പൊന്നാട അണിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്,വാർഡ് മെമ്പർ ഷൈനി ബെന്നി , അരുൺ നാരംവേലി തുടങ്ങിയവർ പ്രസംഗിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]