കൊച്ചി> കെ വി തോമസിനെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഹൈക്കമാൻഡ് അംഗീകരിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വൈകാതെ നടപടി വരും. കെ വി തോമസ് പാർടിയെ ഒറ്റുകൊടുത്ത വഞ്ചകനാണ്. അദ്ദേഹത്തിന്റെ പ്രവർത്തന ഗുണമാണ് സമൂഹമാധ്യമത്തിൽ നടക്കുന്ന പ്രചാരണം. അല്ലാതെ നേതൃത്വം നടത്തുന്നതില്ല. അദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസ് പത്രക്കാർ അന്വേഷിക്കണമെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കെ വി തോമസ് എവിടെ നിന്നു വന്നുവെന്നും ഇപ്പോൾ എവിടെ എത്തി എന്നും അന്വേഷിച്ചാൽ അതു മനസ്സിലാകുമെന്നും സുധാകരൻ പറഞ്ഞു. രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് സിപിഐ എം സെമിനാറിൽ പങ്കെടുത്തത്. അജണ്ട തനിക്കു വേണ്ടിയാണോ, മറ്റാർക്കെങ്കിലും വേണ്ടിയാണോ എന്നേ അറിയാനുള്ളൂ. സിപിഐ എമ്മുമായി ഒരു വർഷമായി ചർച്ച ചെയ്യുകയാണ്. ഡൽഹിയിൽ പോയാൽ സിപിഐ എം ഓഫീസിൽ പോകുകയാണ് പതിവെന്നും സുധാകരൻ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]