
കൊച്ചി > കെ സുധാകരന് കോൺഗ്രസിൽ പ്രത്യേക അജണ്ടയുണ്ടെന്ന് പ്രൊഫ. കെ വി തോമസ്. എഐസിസി അച്ചടക്കസമിതി നടപടിയെടുത്താലും അവസാനംവരെ കോൺഗ്രസുകാരനായി തടരും, ആർക്കും പുറത്താക്കാനാകില്ല. സമൂഹമാധ്യമങ്ങളിൽ തന്നെ അധിക്ഷേപിക്കുന്നത് കോൺഗ്രസുകാരാണെന്നും കെ വി തോമസ് പറഞ്ഞു.
എന്നെ മാത്രമല്ല, രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയുമെല്ലാം അധിക്ഷേപിക്കുകയാണ്.കെപിസിസി പ്രസിഡന്റിന്റെ നടപടി മര്യാദയല്ല. ഒരുതെറ്റും ചെയ്തിട്ടില്ല. അച്ചടക്കസമിതിക്ക് മറുപടി നൽകാൻ 48 മണിക്കൂർ മതി. അപക്വമായി പെരുമാറുന്ന മാധ്യമപ്രവർത്തകരാണ് മറ്റ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അനാവശ്യമായി മക്കളെ ഇതിലേക്ക് വലിച്ചിഴക്കുകയാണ്.
കെപിസിസി പ്രസിഡന്റിന്റെ നടപടികൾ ശരിയാണോ എന്ന് ജനം തീരുമാനിക്കട്ടെ. പാർട്ടിയിൽനിന്ന് പുറത്താക്കിയേ പറ്റൂ എന്ന് അദ്ദേഹം തീരുമാനിച്ചിട്ടുണ്ടെങ്കിലും താൻ പോകില്ലെന്നും കെ വി തോമസ് പറഞ്ഞു. ഞാൻ കോൺഗ്രസുകാരനാണെന്ന് പറയാൻ എന്തെങ്കിലും പദവിയുടെ ആവശ്യമില്ല – കെ വി തോമസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]