
ഡെറാഡൂൺ : ജാർഖണ്ഡിൽ റോപ്പ് വേ തകർന്ന് ഒരാൾ മരിച്ചു, 12 പേർക്ക് ഗുരുതര പരിക്കേറ്റു. 50 ലധികംപേർ റോപ്പ് വേയിൽ കുടുങ്ങിക്കിടക്കുകയാണ് . രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ദിയോഘറിൽ സ്ഥിതി ചെയ്യുന്ന ത്രികുട്ട് പർവതത്തിലാണ് സംഭവം. ഈ റോപ്പ്വേയിൽ ആകെ 22 ക്യാബിനുകളാണുള്ളത്. പ്രവർത്തിക്കുന്നതിനിടെ റോപ്പ്വേയുടെ ബന്ധം അറ്റുപോകുകയും അപകടത്തിൽപ്പെടുകയുമായിരുന്നു . സംഭവത്തിൽ പ്രദേശവാസിയായ സ്ത്രീ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 50 പേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേന സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പരന്നു . നിരവധി പേരെ കാണാതായിട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ദിയോഘർ ഡെപ്യൂട്ടി കമ്മീഷണർ മജുനാഥ് ഭജൻത്രിയും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടവും എൻഡിആർഎഫും നാട്ടുകാരും സഹായ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net